വര്‍ണ്യത്തില്‍ ആശങ്ക അത് താന്‍ ഇല്ലയോ ഇത് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Published: 13th June 2017 09:31 PM |
Last Updated: 14th June 2017 05:39 PM | A+A A- |

കൊച്ചി: ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്ക. എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ൈഷന്‍ ടോം ചാക്കോ, ഷറഫുദ്ധീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലേത്തുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം. തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. ആഗസ്റ്റ് 4ന് ചിത്രം പുറത്തിറങ്ങും.
നിദ്രയാണ് സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആദ്യചിത്രം. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രമെത്തുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.