സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റ് പാക്കിസ്ഥാനികള്‍ കാണില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th June 2017 01:27 PM |
Last Updated: 15th June 2017 05:27 PM | A+A A- |

മുംബൈ: പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരമാണ് സല്‍മാന്‍ ഖാന്‍. വ്യത്യസ്ത വേഷത്തിലെത്തുന്ന സല്‍മാന്റെ ട്യൂബ് ലൈറ്റിനായി കാത്തിരുന്ന സല്‍മാന്റെ പാക്കിസ്ഥാനിലെ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് വരുന്നത്.
സിനിമയുടെ വിതരണത്തിനായി ഫിലിം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ മുന്നോട്ടുവരാത്തതിനെ തുടര്‍ന്നാണ് ട്യൂബ് ലൈറ്റ് പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് വ്യക്തമായിരിക്കുന്നത്. രണ്ട് പാക്കിസ്ഥാന്‍ സിനിമകള്‍ ഈദിന് റിലീസ് ചെയ്യുന്നതിനെ തുടര്‍ന്നാണ് പാക്കിസ്ഥാനിലെ വിതരണക്കാര്‍ ട്യൂബ് ലൈറ്റിനെതിരെ നിലപാടെടുത്തത്.
പാക്കിസ്ഥാനില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള സല്‍മാന്റെ സിനിമ റിലീസ് ചെയ്താല്‍ അത് പാക്കിസ്ഥാനി സിനിമകളെ ബാധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. യാല്‍ഘാര്‍, ഷരഭ എന്നീ സിനിമകളാണ് ട്യൂബ് ലൈറ്റിന് പാക്കിസ്ഥാനില്‍ തിരിച്ചടിയായത്. തീവ്രവാദത്തിനെതിരെ പോരാടിയ പാക് ജനതയുടേയും പട്ടാളക്കാരുടേയും കഥ പറയുന്ന സിനിമയാണ് യാല്‍ഘര്‍.