സുകുമാരക്കുറുപ്പായി ദുല്‍ഖറെത്തുന്നു; പറഞ്ഞതും അറിഞ്ഞതുമല്ല, പറയാന്‍ പോകുന്നതാണ് കഥ!
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th June 2017 11:08 AM |
Last Updated: 16th June 2017 05:22 PM | A+A A- |

ദുരൂഹതകളില്‍ ഇന്നും ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാനെത്തുന്നു. ചലച്ചിത്ര വിതരണക്കാരനായ ചാക്കോയുടെ കൊലപാതകവും, സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായിരിക്കും ദുല്‍ഖര്‍ നായകനായെത്തുന്ന സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന.
ശ്രീനാഥ് രാജേന്ദ്രനാണ് മലയാളികളില്‍ ഇന്നും ആകാംക്ഷ നിറയ്ക്കുന്ന സുകുമാരക്കുറുപ്പിന്റെ കഥ സിനിമയാക്കുന്നത്. പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന വരികളോടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രിനാഥ് രാജേന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്.
സ്വന്തം നിഴല്‍ പോലും അറിയാത്ത കഥയെന്ന് സംവിധായകന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നു.
താന്‍ ജോലി ചെയ്തിരുന്ന ഗള്‍ഫിലെ കമ്പനിയില്‍ നിന്നും ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയത് എന്നാണ് നിഗമനം.