നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും നിറസാന്നിധ്യമായിരുന്ന നടനായിരുന്നു കലാഭവന്‍ സാജന്‍
നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതനായി അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും നിറസാന്നിധ്യമായിരുന്ന നടനായിരുന്നു കലാഭവന്‍ സാജന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com