സുരാജേട്ടോയ്...നിങ്ങടെ റൊമാന്‍സ് വേറെ ലെവലാണ്...

സുരാജേട്ടോയ്...നിങ്ങടെ റൊമാന്‍സ് വേറെ ലെവലാണ്...

സുരാജിന്റെ പ്രണയത്തെ കുറിച്ചുള്ള മുന്‍വിധിയുമായി പാട്ട് കാണാന്‍ തുടങ്ങുന്ന ഒരാള്‍ പാട്ട് അവസാനിക്കുമ്പോള്‍ പറഞ്ഞു പോകും, ''നിങ്ങള്‍ടെ റൊമാന്‍സ് വേറെ ലെവലാണെന്ന്''

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തുടങ്ങിയതാണ് ദിലീഷ് പോത്തന്‍ പ്രക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാന്‍. ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും ആദ്യ ഗാനവും പ്രേക്ഷകരുടെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുന്നു. ജൂണ്‍ 29 വരെ കാത്തിരിക്കാനുള്ള ക്ഷമയും ഇല്ലാതാക്കുകയാണ് സുരാജിന്റേയും നിമിഷാ സജയന്റേയും പ്രണയം പറയുന്ന കണ്ണിലെ പൊയ്ക എന്ന ഗാനം. 

ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന നിമിഷ ഓരോ ഷോട്ടിലും നമ്മളെ പിടിച്ചിരുത്തുമ്പോള്‍, ഇതുവരെ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ പ്രണയം അവതരിപ്പിച്ചാണ് സുരാജ് വെഞ്ഞാറമൂട് കയ്യടി നേടുന്നത്. സുരാജിന്റെ പ്രണയത്തെ കുറിച്ചുള്ള മുന്‍വിധിയുമായി പാട്ട് കാണാന്‍ തുടങ്ങുന്ന ഒരാള്‍ പാട്ട് അവസാനിക്കുമ്പോള്‍ പറഞ്ഞു പോകും, ''നിങ്ങള്‍ടെ റൊമാന്‍സ് വേറെ ലെവലാണെന്ന്...''

മഴത്തുള്ളിയുടെ ശബ്ദത്തില്‍ പൊതിഞ്ഞ് ബിജിപാല്‍ നല്‍കിയ സംഗീതവും, ക്യാമറയ്ക്ക് പിന്നിലെ രാജീവ് രവിയുടെ കരവിരുതും, ദിലീഷ് പോത്തന്റെ മികവും നിറയുന്നതോടെ, സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ പറഞ്ഞു തുടങ്ങി, ''ഒരു രക്ഷയുമില്ലെന്ന്....''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com