രാഷ്ട്രീയ പ്രവേശനത്തില്‍ അമിതാഭ് ബച്ചനോട് അഭിപ്രായം തേടാന്‍ രജനികാന്ത്

അമിതാഭ് ബച്ചനെ കൂടാതെ മറ്റ് സുഹൃത്തുക്കളേയും രജനി ഈ വിഷയത്തില്‍ അഭിപ്രായം അറിയുന്നതിനായി സന്ദര്‍ശിക്കും
രാഷ്ട്രീയ പ്രവേശനത്തില്‍ അമിതാഭ് ബച്ചനോട് അഭിപ്രായം തേടാന്‍ രജനികാന്ത്

അമിതാഭ് ബച്ചന്‍ രാഷ്ട്രീയത്തിലിറങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയാണ് രജനികാന്തിനോട് അടുത്ത വൃത്തങ്ങള്‍ അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനില്‍ നിന്നു തന്നെ അഭിപ്രായം ചോദിച്ചറിയാന്‍ ഒരുങ്ങുകയാണ് സ്‌റ്റൈല്‍മന്നന്‍ എന്നാണ് സൂചന. 

ആരാധകരുടെ ഭാഗത്ത് നിന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലും, നന്നായി ആലോചിച്ച്, സാധ്യതകള്‍ പരിശോധിച്ചതിന് ശേഷം ഇത് മതിയെന്നാണ് രജനിയുടെ ഇപ്പോഴത്തെ നിലപാടെന്ന് രജനിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമിതാഭ് ബച്ചനെ കൂടാതെ മറ്റ് സുഹൃത്തുക്കളേയും രജനി ഈ വിഷയത്തില്‍ അഭിപ്രായം അറിയുന്നതിനായി സന്ദര്‍ശിക്കും. 1984ല്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തായിരുന്നു അമിതാഭ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. രാജീവ് ഗാന്ധിയുടെ പിന്തുണയോടെയായിരുന്നു ബിഗ്ബിയുടെ രാഷ്ട്രീയ പ്രവേശനം. 

അലഹബാദില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച അമിതാഭ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രീയം കുപ്പത്തൊട്ടിയാണെന്ന് പറഞ്ഞ് അമിതാഭ് സിനിമയിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു. ബോഫോഴ്‌സ് അഴിമതിയില്‍ അമിതാഭിന്റേയും, സഹോദരന്റേയും പേര് വന്നതായിരുന്നു രാഷ്ട്രീയം ഉപേക്ഷിക്കുന്നതിലേക്ക് അമിതാഭിനെ കൊണ്ടെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com