ദളിത് അതിജീവനത്തിന്‍ന്റെ കഥപറയുന്ന ചാം കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്

രാജീവ് സംവിധാനം ചെയ്ത ചാം പഞ്ചാബിലെ ഭൂമിയില്ലാത്ത ദളിതരുടെ ദുരിതം പകര്‍ത്തുന്നു.
ദളിത് അതിജീവനത്തിന്‍ന്റെ കഥപറയുന്ന ചാം കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്

രാജീവ് സംവിധാനം ചെയ്ത ചാം പഞ്ചാബിലെ ഭൂമിയില്ലാത്ത ദളിതരുടെ ദുരിതം പകര്‍ത്തുന്നു. ചാം എന്നാല്‍ ത്വക്ക് (Skin) എന്നര്‍ത്ഥം. നിറത്തിന്റെ, വര്‍ഗത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നതു കൊണ്ടും ദുരിതമനുഭവിക്കുന്നതുകൊണ്ടുമാകാം ഇതിന് ചാം എന്ന് പേരു നല്‍കിയത്. ഗ്രാമത്തിലെ പൊതുഭൂമിയുടെ മൂന്നിലൊന്നു ഭാഗം കിട്ടാന്‍ വേണ്ടിയുള്ള ഇവരുടെ കഷ്ടപ്പാട് 35 മിനിറ്റുകൊണ്ടു വിവരിക്കുകയാണ് സംവിധായകന്‍. 
ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് മേയ് 22നും 28നും ഇടയ്ക്ക് 2017 ഷോര്‍ട്ട് ഫിലിം കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കും. തികച്ചും സ്വതന്ത്രമായി നിര്‍മ്മിച്ച ചാമിനുള്ള ധനസമാഹരണവും സ്വന്തമായി കണ്ടത്തിയതാണെന്ന് സംവിധായകന്‍ പറയുന്നു. ഗ്രാമങ്ങളിലും ചെറിയ നഗരങ്ങളിലും ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
മുല്ലാന്‍പൂരില്‍ ജനിച്ച രാജീവ് ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്. 1994 ആപ്‌ന പാഷ് എന്ന ഡോക്യുമെന്ററിയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. വിപ്ലവ കവിയായ പാഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രമായിരുന്നു ആപ്‌ന പാഷ്. ഇദ്ദേഹത്തിന്റെ നബാര്‍ എന്ന ചിത്രം 2012ലെ മികച്ച പഞ്ചാബി ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com