നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികളുടെ വാദം: മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഇനി നടന്‍ ധനുഷ് ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി
നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികളുടെ വാദം: മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് മധുരയിലെ വൃദ്ധദമ്പതികള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി. ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഇനി നടന്‍ ധനുഷ് ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
മധുര ജില്ലയിലെ മേലൂരിനടുത്ത് മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും വാദിച്ച് മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇവരുടെ വാദം തെറ്റാണെന്ന് കാണിച്ച് കേസ് തള്ളണമെന്നാവശ്യപ്പെട്ട് ധനുഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ ദമ്പതികള്‍ എസ്.എസ്.എല്‍.സി.യുടെ ടി.സിയില്‍ താടിയില്‍ കാക്കപ്പുള്ളിയും കൈയ്യില്‍ ഒരു കലയുമുണ്ടായിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിനായാണ് ധനുഷിനോട് നേരിട്ട് ഹാജരാകുവാന്‍ കോടതി ആവശ്യപ്പെട്ടത്. അതുപ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ധനുഷ് ഹാജരാവുകയും ചെയ്തു. എന്നാല്‍ ധനുഷ് ഹാജരാക്കിയ ചെന്നൈ സ്‌കൂളിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമുണ്ടായിരുന്നില്ല. തുടര്‍ന്ന് ധനുഷിനോട് യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അമ്മയോടൊപ്പമാണ് ധനുഷ് കോടതിയിലെത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com