1971 ബിയോണ്ട് ബോര്‍ഡേര്‍സ് ടീസര്‍ പുറത്തിറങ്ങി

മേജര്‍ സഹദേവന്‍ എന്ന മേജര്‍ മഹാദേവന്റെ അച്ഛന്‍ വേഷവും മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രത്തില്‍ ചെയ്യുന്നത്
1971 ബിയോണ്ട് ബോര്‍ഡേര്‍സ് ടീസര്‍ പുറത്തിറങ്ങി

കൊച്ചി: മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി വീണ്ടും എത്തുന്ന, മേജര്‍ രവിയുടെ പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ടീസര്‍ പുറത്തിറങ്ങി.
കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാന്ധഹാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് 1972 ബിയോണ്ട് ബോര്‍ഡേര്‍സ്.

മേജര്‍ സഹദേവന്‍ എന്ന മേജര്‍ മഹാദേവന്റെ അച്ഛന്‍ വേഷവും മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രത്തില്‍ ചെയ്യുന്നത്. അല്ലു അര്‍ജ്ജുനന്റെ സഹോദരന്‍ അല്ലു സിരിഷ് ലഫ്റ്റനന്റ് ചിന്മയ് ആയി വേഷമിടുന്ന ചിത്രത്തില്‍ അരുണോദയ് സിംഗ്, ആശാ ശരത്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൃഷ്ടി ദാംഗെ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
രാജസ്ഥാന്‍, ജമ്മു - കാശ്മീര്‍, ജോര്‍ജ്ജിയ, കേരത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. നജീം അര്‍ഷാദ്, സിദ്ദാര്‍ത്ഥ് വിപിന്‍, രാഹുല്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് സംഗീതമൊരുക്കിയത്. ഗോപിസുന്ദര്‍ പശ്ചാത്തല സംഗീതവും ചെയ്യുന്നു.
മേജര്‍ രവി തിരക്കഥ എഴുതി ഷൈജു നമ്പിയത്ത് സംഭാഷണങ്ങളെഴുതിയ ചിത്രം ഹനീഫ് മുഹമ്മദാണ് നിര്‍മ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com