ടൊവിനോ ഹാപ്പിയിലാണ്

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും ടൊവിനോ പറയുന്നു.
ടൊവിനോ ഹാപ്പിയിലാണ്

കൊച്ചി: ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ടൊവിനോ ഫെയ്‌സ്ബുക്ക് ലൈവില്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും ടൊവിനോ പറയുന്നു.
ഞാന്‍ വളരെയേറെ സന്തോഷത്തിലാണെന്നും ആദ്യ പ്രദര്‍ശനം കണ്ട് നിരവധി പേരാണ് വിളിച്ചുകൊണ്ടിരിക്കുന്നതെന്നും ടൊവിനോ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് പറയുന്നു.


മുന്‍നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ടൊവിനോയ്ക്ക് ഏറെ പ്രതീക്ഷയായിരുന്നു ഒരു മെക്‌സിക്കന്‍ അപാരതയിലുണ്ടായിരുന്നത്. മുന്‍നിര താരങ്ങളുടെ ഇടയിലേക്ക് എത്തുമോയെന്ന് ടൊവിനോയെ സിനിമാപ്രവര്‍ത്തകരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സന്ദര്‍ഭമാണിത്. ഒരു മെക്‌സിക്കന്‍ അപാരത വിജയിക്കുകയാണെങ്കില്‍ ടൊവിനോയുടെ ജീവിതത്തിലെ ബ്രേക്കിംഗ് സിനിമയായി ഇത് മാറും.
ടോം ഇമ്മട്ടിയാണ് ഒരു മെക്‌സിക്കന്‍ അപാരത സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് കണ്ണന്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ നീരജ് മാധവ്, ഗായത്രി സുരേഷ്, രൂപേഷ് പീതാംബരന്‍ തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com