ധനുഷിന്റെ സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് തമിഴ് ഗായിക സുചിത്ര

ധനുഷ് ആരാധകരോട് നിങ്ങളുടെ ഹീറോയുടെ ലീലാവിലാസങ്ങള്‍ കാണൂ എന്നും കൂടുതല്‍ ചിത്രങ്ങള്‍ വരും
ധനുഷിന്റെ സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് തമിഴ് ഗായിക സുചിത്ര

ചെന്നൈ: ധനുഷ്, കൊമേഡിയന്‍ ആര്‍.ജെ. ബാലാജി, ഗായിക ചിന്മയി, വിജയ് ടിവി അവതാരക ദിവ്യദര്‍ശിനി എന്നിവരുടെ സ്വകാര്യനിമിഷങ്ങളുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത് തമിഴ് ഗായിക സുചിത്ര വെട്ടിലായി.


എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും തന്നോട് അസൂയയുള്ള ആരോ ആണെന്നുമാണ് സുചിത്രയുടെ നിലപാട്.


സുചിത്രയുടെ ട്വീറ്റ് തമിഴകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ധനുഷും തൃഷ കൃഷ്ണയും ഒരുമിച്ചുള്ള ചിത്രങ്ങളിട്ടുകൊണ്ട് ധനുഷ് ആരാധകരോട് നിങ്ങളുടെ ഹീറോയുടെ ലീലാവിലാസങ്ങള്‍ കാണൂ എന്നും കൂടുതല്‍ ചിത്രങ്ങള്‍ വരും എന്ന മുന്നറിയിപ്പോടെയാണ് സുചിത്രയുടെ ട്വീറ്റ്.

പിന്നാലെ വിജയ് ടിവി അവതാരക ദിവ്യദര്‍ശിനി തന്റെ ആണ്‍ സുഹൃത്തിനെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകനായ അനിരുദ്ധും നടി ആന്‍ഡ്രിയയും ആലിംഗനബദ്ധരായിരിക്കുന്ന ചിത്രവും സുചിത്രയുടേതായി ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.


ധനുഷിന്റെ കൂടെയെത്തിയ രണ്ടുപേര്‍ തന്നെ അപമാനിച്ചതായി പറഞ്ഞുകൊണ്ട് മുറിവേറ്റ കൈയ്യുടെ ചിത്രം നേരത്തേതന്നെ ട്വീറ്റ് ചെയ്ത് സുചിത്ര വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com