കരണ്‍ജോഹര്‍ ഇനി ഇരട്ട കുട്ടികളുടെ അച്ഛന്‍

വാടക ഗര്‍ഭ ധാരണത്തിലൂടെയായിരുന്നു കുട്ടികളുടെ ജനനം - ആണ്‍കുഞ്ഞിന് യാഷ് എന്നും പെണ്‍കുഞ്ഞിന് റൂഹി എന്നുമാണ് പേരിട്ടിരിക്കുന്നത്
കരണ്‍ജോഹര്‍ ഇനി ഇരട്ട കുട്ടികളുടെ അച്ഛന്‍

ന്യൂഡെല്‍ഹി: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ഇരട്ട കുട്ടികളുടെ അച്ഛനായി.വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജോഹര്‍ ഇരട്ട കുട്ടികളുടെ അച്ഛനായത്.  പെണ്‍കുഞ്ഞിന് റൂഹി എന്നും ആണ്‍കുഞ്ഞിന് യാഷ് എന്നുമാണ് പേരിട്ടിരിക്കുന്നത്. അച്ചന്റെ ഓര്‍മക്കായാണ് മകന് യാഷ് എന്ന് പേരിട്ടത്. മുംബൈ മസ്‌റാനി ആശുപത്രിയിലായിരുന്നു ഇരട്ട കുട്ടികള്‍ പിറന്നത്. ഷാരുഖിന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനവും വാടക ഗര്‍ഭത്തിലൂടെയായിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് ഉപാധിയില്ലാത്ത സ്‌നേഹം നല്‍കുമെന്നും പിതാവിന്റെ എല്ലാ ചുമതലകളും നിറവേറ്റുമെന്നും ഇനിയെന്റെ എല്ലാ ലോകവും ഈ മക്കളായിരിക്കും  കരണ്‍ ട്വിറ്ററില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com