കടലും കടന്ത് പോകും സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയും മഡോണ സെബാസ്റ്റിയനും; കാവന്‍ ട്രയിലര്‍ എത്തി

കടലും കടന്ത് പോകും സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയും മഡോണ സെബാസ്റ്റിയനും; കാവന്‍ ട്രയിലര്‍ എത്തി

തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവനടന്‍മാരില്‍ പ്രമുഖനായ വിജയ് സേതുപതിയും പ്രേമം എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ മഡോണ സെബാസ്റ്റ്യനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന കാവനിന്റെ ട്രയിലര്‍ പുറത്തിറങ്ങി. 

കടലും കടന്ത് പോകും എന്ന ചിത്രത്തിന് ശേഷം ഇവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രാണ് കാവന്‍. മാധ്യമ പ്രവര്‍ത്തക മേഖലയുടെ മറ്റൊരു വശമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ട്രെയിലറില്‍ വാര്‍ത്താ അവതാരകനായാണ് സേതുപതിയെ കാണിക്കുന്നത്.  ശുഭ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ സിനിമ കെ വി ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ടി രാജേന്ദ്രന്‍, വിക്രാന്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com