ആന്‍സല്‍ എല്ഗോര്ട്ടിനെ നായകനാക്കി എഡ്ഗാര്‍ റൈറ്റ് അണിയിച്ചൊരുക്കുന്ന ബേബി ഡ്രൈവറിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ആക്ഷന്‍, ത്രില്ലര്‍, കോമഡി ജനുറില് പെടുത്താവുന്ന ഈ സിനിമ ബേബി എന്ന് പേരുള്ള കള്ളക്കടുത്ത് ഡ്രൈവറുടെ കഥയാണെന്നാണ് ട്രൈലര്‍ സൂചിപ്പിക്കുന്നത്.
ഈ ഓഗസ്റ്റില്‍ തിയേറ്ററിലെത്തുന്ന ആക്ഷന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. ലിലി ജെയിംസാണ് നായിക. ജാമി ഫോക്സ്, കെവിന് സ്പാകെ, ജോണ്‍ ഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ