ഷാരൂഖും ആമിറും ഒരുമിച്ച്; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഷാരൂഖും ആമിറും ഒരുമിച്ച്; ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള ഫോട്ടോ

മുംബൈ: ബോളിവുഡിന്റെ രണ്ട് പ്രിയപ്പെട്ട താരങ്ങളാണ് ആമിര്‍ ഖാനും ഷാരുഖ് ഖാനും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുക എന്നതായിരിക്കും ഒട്ടുമുക്ക ബോളിവുഡ് ആരാധകരുടേയും സ്വപ്‌നം. 

എന്നാല്‍ രണ്ട് ദശകത്തോളമായി ബോളിവുഡ് ലോകം അടക്കിവാഴുന്ന ആമിറും ഷാരുഖും അടുത്തിടെയൊന്നും ഒരുമിച്ചൊരു സിനിമയുടെ ഭാഗമാകില്ലെന്നത് ആരധകര്‍ക്ക് വ്യക്തമായറിയാം. പക്ഷേ രണ്ടു പേരും ഒരുമിച്ചുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. 

ഇന്‌സ്റ്റഗ്രാമിലൂടെ ഷാരൂഖ് തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. നെറ്റ്ഫഌക്‌സ് സിഇഒയ്ക്കും സുഹത്തുക്കള്‍ക്കുമൊപ്പം ആമിറും ഷാരുഖും കൈകോര്‍ത്ത് നില്‍ക്കുന്നതാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന ഫോട്ടോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com