കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ വിനായകന് ദേശീയ അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശശിക ജൂറി സംഘം സമര്‍പ്പിച്ച പട്ടികയില്‍ വിനായകന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വന്ന വിവരം. സംസ്ഥാന അവാര്‍ഡില്‍ മോഹന്‍ലാലിനെ പിന്നിലാക്കിയാണ് വിനായകന് പുരസ്കാരം കരസ്ഥമാക്കിയത്.
പ്രിയദര്ശന് ചെയര്‍മാനായ ദേശീയ ജൂറി സംഘം സിനിമകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രാഥമിക എന്ഡ്രിയായി 380 ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നും എത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ