ഷാരൂഖിന്റെ കാര്‍ ഫോട്ടോഗ്രാഫറുടെ കാലിലൂടെ കയറിയിറങ്ങി

ആലിയ ഭട്ടിന്റെ പിറന്നാളോഘഷത്തില്‍ പങ്കെടുക്കാനെത്തിയ ഷാരുഖിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫോട്ടോഗ്രാഫറുടെ കാലിലൂടെ വാഹനം കയറിയത്
ഷാരൂഖിന്റെ കാര്‍ ഫോട്ടോഗ്രാഫറുടെ കാലിലൂടെ കയറിയിറങ്ങി

മുംബൈ: ബോളിവുഡ് റൊമാന്റിക് ഹിറോ ഷാരുഖ് ഖാന്‍ സഞ്ചരിച്ച കാര്‍ ഫോട്ടോഗ്രാഫറുടെ കാലിലൂടെ കയറിയിറങ്ങി. ആലിയ ഭട്ടിന്റെ പിറന്നാളോഘഷത്തില്‍ പങ്കെടുക്കാനെത്തിയ ഷാരുഖിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫോട്ടോഗ്രാഫറുടെ കാലിലൂടെ വാഹനം കയറിയത്. 

എന്നാല്‍ തന്റെ വാഹനത്തില്‍ തന്നെ ഫോട്ടോഗ്രാഫറെ ഷാരുഖ് ആശുപത്രിയിലെത്തിക്കുകയും ചികിത്സ ചെലവുകളെല്ലാം വഹിക്കുകയും ചെയ്തു. അപകടം നടന്നയുടനെ ഷാരുഖ് ഫോട്ടോഗ്രാഫര്‍ക്കടുത്തേക്ക് എത്തിയിരുന്നു. പേടിക്കേണ്ടതില്ലെന്ന് പറഞ്ഞ ഷാരൂഖ് അപകടത്തില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി പറഞ്ഞ് ഫോട്ടോഗ്രാഫറെ ആശ്വസിപ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com