ഇനിയെന്റെ പാട്ടുകള്‍ പാടേണ്ടെന്ന് കെ.എസ്. ചിത്രയോട് ഇളയരാജ

ചിത്രയ്ക്കും എസ്.പി.ബിയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്
ഇനിയെന്റെ പാട്ടുകള്‍ പാടേണ്ടെന്ന് കെ.എസ്. ചിത്രയോട് ഇളയരാജ

ചെന്നൈ: ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സ്റ്റേജ് ഷോകളില്‍ ഇനി പാടാന്‍ പറ്റില്ലെന്ന് കാണിച്ച് ചിത്രയ്ക്കും എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്.
എസ്.പി.ബി. 50 വര്‍ഷങ്ങള്‍ എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കവെയാണ് എസ്.പി. ബാലസുബ്രണ്യത്തിന് വക്കീല്‍ നോട്ടീസ് ലഭിച്ചത്. ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെയാണ് എസ്.പി. ബാലസുബ്രഹ്മണ്യം പുറംലോകത്തെ അറിയിച്ചത്.


ഇനിയും സ്റ്റേജ് പ്രോഗ്രാമുകളില്‍ ഇളയരാജയുടെ പാട്ടുകള്‍ പാടിയാല്‍ നിയമലംഘനത്തിന്റെ പേരില്‍ കേസും കനത്ത നഷ്ടപരിഹാരവും നല്‍കേണ്ടിവരുമെന്നാണ് വക്കീല്‍നോട്ടീസ് നല്‍കുന്ന സൂചന. എസ്.പി. ബാലസുബ്രഹ്ണ്യം, മകന്‍ ചരണ്‍, ഗായിക കെ.എസ്. ചിത്ര എന്നിവര്‍ക്കാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇതേ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്ത് പല സ്ഥലങ്ങളിലും ഇളയരാജയുടെ പാട്ടുകള്‍ പാടിയിരുന്നു. അപ്പോഴൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. യു.എസ്. പര്യടനം നടക്കുമ്പോഴാണ് വക്കീല്‍ നോട്ടീസ് ലഭിച്ചതെന്നും എസ്.പി. ബാലസുബ്രഹ്മണ്യം പറയുന്നു.
പകര്‍പ്പവകാശ നിയമത്തെക്കുറിച്ച് ബോധവാനായിരുന്നില്ല താനെന്നും നിയമം ലംഘിക്കാന്‍ ഒരുക്കമല്ലാത്തതുകൊണ്ട് അടുത്ത സ്‌റ്റേജുകളില്‍ ഇളയരാജയുടെ പാട്ടുകള്‍ പാടുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഈ ഫെയ്‌സ്ബുക്ക് കുറിപ്പിനെത്തുടര്‍ന്ന് മോശമായ അഭിപ്രായ പ്രകടനങ്ങളോ മോശം രീതിയില്‍ ചിത്രീകരിക്കുന്ന അവസ്ഥയോ ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന അദ്ദേഹം ദൈവാധീനംകൊണ്ട് മറ്റു സംഗീത സംവിധായകര്‍ ചെയ്ത പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചതിനാല്‍ ആ പാട്ടുകളായിരുന്നും പാടുക എന്നും പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ തുടര്‍ന്ന് എസ്.പി. ബാലസുബ്രഹ്മണ്യം പോസ്റ്റ് ചെയ്ത സ്‌റ്റേജ് ഷോയുടെ വീഡിയോ ലൈവ്:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com