മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ഒരമ്മ; ഓടിയെത്തി ലാലേട്ടന്‍

തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരമ്മയുടെ അടുത്തേക്കെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍
മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ഒരമ്മ; ഓടിയെത്തി ലാലേട്ടന്‍

കൊച്ചി: മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് സ്വപ്‌നവുമായി നടക്കുന്നവരാണ് ആരാധകരില്‍ പലരും. എന്നാലിപ്പോള്‍ തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരമ്മയുടെ അടുത്തേക്കെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഒരു കന്യാസ്ത്രി മഠത്തില്‍ അന്തേവാസിയായ അമ്മയാണ് മലയാളത്തിന്റെ മഹാനടനായി മലയാളികള്‍ കാണുന്ന ലാലേട്ടനെ നേരില്‍ കാണണമെന്ന് വീഡിയോയിലൂടെ ആഗ്രഹം പ്രകടിപ്പിച്ചത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ താന്‍ എത്തിയതെന്നും ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

അമ്മയെ കാണുന്നതിന്റെ ചിത്രങ്ങളും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു അപ്രതീക്ഷിതമായ ലാലിന്റെ കടന്നുവരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com