'ഒന്നും വേണ്ട, അവന്‍ ഞങ്ങളുടെ മകനാണെന്ന് പറഞ്ഞാല്‍ മതി' ധനുഷിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന ദമ്പതികള്‍

കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷില്‍നിന്നും അമ്മേ, അച്ഛാ എന്നൊരു വിളി കേള്‍ക്കണമെന്ന് ആഗ്രഹിച്ച് കരഞ്ഞുപറഞ്ഞത്.
'ഒന്നും വേണ്ട, അവന്‍ ഞങ്ങളുടെ മകനാണെന്ന് പറഞ്ഞാല്‍ മതി' ധനുഷിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന ദമ്പതികള്‍

ചെന്നൈ: ''ഒരു ചില്ലിക്കാശുപോലും തരണ്ട, കോടതിയില്‍ അവന്‍ ഞങ്ങളുടെ മകനാണെന്ന് പറഞ്ഞാമതി'' കോടതിയ്ക്കു മുന്നില്‍ കരഞ്ഞുകൊണ്ടാണ് അവര്‍ ഇതുപറഞ്ഞത്. നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് മധുര കോടതിയില്‍ ഹര്‍ജി നല്‍കിയ കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷില്‍നിന്നും അമ്മേ, അച്ഛാ എന്നൊരു വിളി കേള്‍ക്കണമെന്ന് ആഗ്രഹിച്ച് കരഞ്ഞുപറഞ്ഞത്.


ആദ്യഘട്ടത്തില്‍ ഈ വൃദ്ധദമ്പതികള്‍ മാസം 65,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ വാദം തെറ്റാണെന്നും പണം തട്ടാനുള്ള തന്ത്രമാണെന്നും ധനുഷ് കോടതിയില്‍ നേരിട്ടെത്തി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ പണമല്ല, മകന്റെ ആ വിളിയാണ് കാത്തിരിക്കുന്നത് എന്ന് പറഞ്ഞത്.


വൃദ്ധദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണ് എന്നതിന് തെളിവായി ചില ഐഡന്റിഫിക്കേഷന്‍ അടയാളങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ധനുഷിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത്തരം അടയാളങ്ങള്‍ ധനുഷിന്റെ ദേഹത്തില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ധനുഷ് ലേസര്‍ ചികിത്സയിലൂടെ ഇതെല്ലാം മായ്ച്ചതാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ മാധ്യമങ്ങളുടെ വാദവും തള്ളി. കേസ് അന്തിമവിധി പറയാന്‍ മാര്‍ച്ച് 27ലേക്ക് മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com