അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക! ടിയാന്റെ ഇന്‍ട്രോ ടീസറെത്തി

അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക! ടിയാന്റെ ഇന്‍ട്രോ ടീസറെത്തി

പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുരളി ഗോപി എഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്റെ ഇന്‍ട്രൊ ടീസര്‍ എത്തി. പ്രിഥ്വി രാജിനെയും ഇന്ദ്രജിത്തിനെയുമാണ് ടീസറില്‍ കാണിക്കുന്നത്. സസ്പന്‍സ് മോഡിലുള്ള ചിത്രത്തില്‍ അസ്ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പ്രിഥ്വി അഭിനയിക്കുന്നത്. പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ പ്രിഥ്വിയുടെ സിനിമ കരിയറില്‍ മികച്ച കഥാപാത്രമാകും അസ്ലന്‍ മുഹമ്മദെന്നാണ് വിലയിരുത്തലുകള്‍.

പ്രിഥ്വിരാജിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഇന്‍ട്രൊ ടീസര്‍ പുറത്തിറിക്കിയിരിക്കുന്നത്. 'ദൈവം സംരക്ഷിക്കുന്നവനെ മനുഷ്യനാല്‍ നിഗ്രഹിക്കുക... അസാധ്യം! മര്‍ത്യലോകം ഏതു വ്യൂഹം തന്നെ തീര്‍ത്താലും, അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക...അസാധ്യം! എന്ന വാചകവും പോസ്റ്റിനൊപ്പം പ്രിഥ്വി പങ്കുവെച്ചു.

അനന്വ, പത്മപ്രിയ ജാനകിരാമന്‍, രവിസിങ് എന്നിവരും ടിയാനില്‍ അഭിനയിക്കുന്നുണ്ട്. ഗോപീ സുന്ദറാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com