മേരി പ്യാരി ബിന്ദുവിന്റെ ടീസറെത്തി

ചിത്രത്തില്‍ ഗായികയാകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് പരിനീതി അവതരിപ്പിക്കുന്നത് 

ന്യൂഡെല്‍ഹി: പരിണീതി ചോപ്ര പ്രധാനവേഷത്തിലെത്തുന്ന മേരി പ്യാരി ബിന്ദുവിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗായികയാകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് പരിനീതി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പരിണീതി പാട്ടും പാടിയിട്ടുണ്ട്. 


നവാഗത സംവിധായകന്‍ അക്ഷയ് റോയ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം ചെയ്തിരിക്കുന്നത് മനീഷ് ശര്‍മ്മയാണ്. ചിത്രത്തില്‍ പരിണീതിക്കൊപ്പം ആയുഷ്മാന്‍ ഖുരാനയാണ് പ്രധാന വേഷത്തില്‍. ചിത്രത്തില്‍ ബിന്ദു എന്നു പേരുള്ള കഥാപാത്രത്തെയാണ് പരിണീതി അവതരിപ്പിക്കുന്നത്. ആയുഷ്മാന്‍ അഭിമന്യു റോയി എന്നു പേരുള്ള എഴുത്തുകാരന്റെ വേഷത്തിലെത്തുന്നു. ചിത്രം മെയ്12ന് തീയേറ്ററുകളില്‍ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com