എന്റമ്മോ, ഇവന്‍ പാട്ടു പാടന്‍ തന്നെയാണോ വരുന്നേ? ബീബറിന്റെ ആവശ്യങ്ങള്‍ കേട്ട് ഇന്ത്യക്കാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു

എന്റമ്മോ, ഇവന്‍ പാട്ടു പാടന്‍ തന്നെയാണോ വരുന്നേ? ബീബറിന്റെ ആവശ്യങ്ങള്‍ കേട്ട് ഇന്ത്യക്കാര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു

10 ആഡംബര സെഡാന്‍, രണ്ട് വോള്‍വോ ബസ്, ആഡംബര കാറുകളുടെ തലതൊട്ടപ്പന്‍ റോള്‍സ് റോയ്‌സ്, ഇസഡ് ലെവല്‍ സുരക്ഷ. വരുന്നത് അമേരിക്കന്‍ പ്രസിഡന്റല്ല. പാട്ടു പാടാന്‍ ജസ്റ്റിന്‍ ബീബര്‍ വരുന്നുണ്ട്. അതിനാണ് ഇത്രയും ആഡംബരം. ഈ സൗകര്യങ്ങളൊക്കെ ഇന്ത്യയില്‍ വന്നു പടാന്‍ ജസ്റ്റിന്‍ ബീബര്‍
ആവശ്യപ്പെട്ടതാണ്.

ഇത് മാത്രമല്ല, 120 അംഗങ്ങളുമായി ഈ മാസം പത്തിനാണ് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബീബര്‍ പാട്ടുപാടുക. പാട്ട് പാടുക എന്ന് പറഞ്ഞാല്‍ ലോകത്ത് ഇന്നുള്ള പോപ്പ് ഗായകരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളയാളാണ് ഈ പറഞ്ഞ ബീബര്‍ എന്നുകൂടി പറയണം.

രാജകീയ സൗകര്യങ്ങളുടെ നീണ്ട നീണ്ട ലിസ്റ്റാണ് സംഘാടകര്‍ക്ക് ബീബര്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോള്‍സ് റോയ്‌സ് ഇല്ലെങ്കില്‍ വിമാനമായാലും മതി താരത്തിന് വേദിയിലേക്കെത്താന്‍. പരിപാടിയുടെ അഞ്ചു ദിവസം മുമ്പ് താരം മുംബൈയിലെത്തും. അന്നുമുതല്‍ ബീബര്‍ക്കും സംഘത്തിനും താമസിക്കുന്നതിനായി രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ട്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ സൗകര്യം പോരാഞ്ഞിട്ട് സൗകര്യം കൂട്ടുന്നതിനായി ഹോട്ടലുകള്‍ പുതുക്കിയിട്ടുവരെയുണ്ട്. ബീബര്‍ക്ക് മാത്രമായി 1,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള സ്യൂട്ടാണ് ഒരുക്കിയിരിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള അലങ്കാരങ്ങളാണ് റൂമിന് നല്‍കിയിരിക്കുന്നത്.

പിംഗ് പോഗ് ടേബിള്‍, പ്ലേ സ്റ്റേഷന്‍, ഐഒ ഹാക്ക്, വാഷിംഗ് മെഷീന്‍, സോഫസെറ്റ്, ഫ്രിഡ്ജ്, മസാജ് ടേബിള്‍ തുടങ്ങിയ സാമഗ്രികളുമായി പത്ത് കണ്ടെയ്‌നറുകള്‍ ബീബറുടെ കൂടെ എത്തും. മെസേജ് ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള വിദഗ്ധനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

ഡിമാന്‍ഡുകളുടെ പട്ടിക ഇനിയും നീളും. ആരാധകര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനായി ഏകദേശം 25,000 വാഹനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകരുടെ ഇടപെടലുകള്‍ കൊണ്ട്  പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായ ബീബറെ ഇന്ത്യയിലെ ആരാധകര്‍ കയ്യിലെടുക്കുമോ എന്നാണ് സംഗീത ലോകം നോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com