ഇങ്ങു മാത്രമല്ല, അങ്ങു ഡെല്‍ഹിയിലും ഉണ്ടെഡാ പിടി! മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സേവാഗ്

ഇങ്ങു മാത്രമല്ല, അങ്ങു ഡെല്‍ഹിയിലും ഉണ്ടെഡാ പിടി! മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സേവാഗ്

ന്യൂഡെല്‍ഹി: എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും കൃത്യമായ അറിവില്ലെങ്കില്‍ പോലും ട്വിറ്ററിലൂടെ പങ്കുവെക്കുന്ന അപൂര്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ്. ബാത്‌റൂമിലാണെങ്കിലും ഭാര്യയോടൊപ്പം ഔട്ടിംഗിലാണെങ്കിലും താന്‍ ട്വിറ്റര്‍ ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മലയാളികള്‍ക്ക് സന്തോഷം പകരുന്ന ഒരു ഒരു പോസ്റ്റാണ് ഇന്ന് രാവിലെ സേവാഗ് ട്വിറ്ററില്‍ ഇട്ടിരിക്കുന്നത്. മലയാളി സിനിമാ താരം മോഹന്‍ലാലിന് ജന്‍മദിനം ആശംസിച്ചുകൊണ്ട് സേവാഗ് ട്വിറ്ററില്‍ പോസ്റ്റിട്ടു. മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പം മോളീവുഡിലെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍ എന്ന ക്യാപ്ഷനോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജന്മദിന ആശംസയ്ക്കു നന്ദിയറിച്ച് മോഹന്‍ലാന്‍ ട്വീറ്റിന് റിപ്ലെ കൊടുത്തിട്ടുമുണ്ട്. സച്ചിനും ബര്‍ത്ത്‌ഡേ വിഷസ് അറിയിക്കും കാത്തിരിക്കുന്നുവെന്നാണ് മറ്റൊരു റിപ്ലെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com