ഐശ്വര്യയുടെ ജന്മദിന ആഘോഷത്തിലാണ് ബോളിവുഡ്; സര്‍പ്രൈസുകള്‍ ഒരുക്കി അഭിഷേകും ആരാധ്യയും

നാല്‍പതിലേക്ക് കടക്കുന്ന ഐഷിന്റെ ജന്മദിനത്തിന് ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യയും സര്‍പ്രൈസുകള്‍ ഒരുക്കി
ഐശ്വര്യയുടെ ജന്മദിന ആഘോഷത്തിലാണ് ബോളിവുഡ്; സര്‍പ്രൈസുകള്‍ ഒരുക്കി അഭിഷേകും ആരാധ്യയും

ഐശ്വര്യാ റായിയുടെ ജന്മദിന ആഘോഷങ്ങളിലാണ് ഇപ്പോള്‍ ബോളിവുഡ് ലോകം. നാല്‍പതിലേക്ക് കടക്കുന്ന ഐഷിന്റെ ജന്മദിനത്തിന് ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യയും സര്‍പ്രൈസുകള്‍ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കുടുംബാംഗങ്ങള്‍ മാത്രം പങ്കുചേരുന്ന അധികം ആഘോഷങ്ങളില്ലാത്ത ജന്മദിന ആഘോഷമാണ് ഇത്തവണ താരത്തിന്റേത്. ഐശ്വര്യയുടെ പിതാവ് മരിച്ച് അധികം നാള്‍ പിന്നിട്ടിട്ടില്ലാത്തതിനെ തുടര്‍ന്നാണ് ആഘോഷങ്ങള്‍ ചെറിയ രീതിയിലാക്കിയത്. 

എന്നാല്‍ ചെറിയ ആഘോഷങ്ങളാണെങ്കിലും ഐശ്വര്യയ്ക്ക് ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ആരാധ്യയും അഭിഷേകും എന്നാണ് മിഡ് ഡേയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐശ്വര്യയ്ക്ക് ഇഷ്ടപ്പെട്ട കേക്കാണ് ആരാധ്യയും അഭിഷേകും കൂടി ചേര്‍ന്ന് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 

ഇന്ന് വൈകുന്നേരും ബച്ചന്‍ കുടുംബം ഒത്തുചേര്‍ന്ന് കേക്ക്‌ മുറിച്ച് ഐശിന്റെ ജന്മദിനം ആഘോഷിക്കും. അഭിഷേകുമൊരുമിച്ചുള്ള ഡിന്നറും അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ജന്മദിനം അമ്മ വൃന്ദ റായിക്കൊപ്പം പങ്കുവയ്ക്കാനാണ് ഐശ്വര്യയുടെ തീരുമാനം. സിദ്ധിവിനായക ക്ഷേത്രത്തിലും ഐശ്വര്യ ജന്മദിനം ദര്‍ശനം നടത്താന്‍ എത്തും.

കഴിഞ്ഞ വര്‍ഷത്തെ ജന്മദിനത്തിന് 100 കുട്ടികളുടെ ശസ്ത്രക്രീയയ്ക്കുള്ള പണമായിരുന്നു ഐശ്വര്യ നല്‍കിയത്. ഇത്തവണ അനാധക്കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനാണ് താരത്തിന്റെ തീരുമാനം. 2007ലായിരുന്നു അഭിഷേക്-ഐശ്വര്യ വിവാഹം. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആരാധ്യയുടെ ജനനം. നവംബര്‍ 16ന് ആരാധ്യയ്ക്ക് ആറ് വയസ് തികയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com