അന്ന്‌ ഐശ്വര്യ റായിയെ സുഷ്മിത സെന്‍ പരാജയപ്പെടുത്തിയതിന് പിന്നിലെ കാരണം ഇതാണ്

മത്സരാര്‍ത്ഥികളുടെ ബുദ്ധിസാമര്‍ത്ഥ്യവും വ്യക്തിത്വവും പരീക്ഷിക്കുന്നതിനായുള്ള റൗണ്ടിലാണ് ഐശ്വര്യക്ക് മേല്‍ സുഷ്മിത മേല്‍കൈ നേടിയത്
അന്ന്‌ ഐശ്വര്യ റായിയെ സുഷ്മിത സെന്‍ പരാജയപ്പെടുത്തിയതിന് പിന്നിലെ കാരണം ഇതാണ്

ഇന്ത്യയിലെ പെണ്‍ സൗന്ദര്യത്തിന്റെ അവസാനത്തെ വാക്കായി ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഐശ്വര്യ റായ്. നീലകണ്ണുകളും വശ്യമായ ചിരിയുമുള്ള സുന്ദരി മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടവളായിരുന്നു. ഇത്ര സുന്ദരിയായ ഐശ്വര്യ റായിയെ 1994 ലെ സൗന്ദര്യ മത്സരത്തില്‍ സുഷ്മിത സെന്‍ എങ്ങനെയാണ് പരാജയപ്പെടുത്തിയത്? ഈ നിഗൂഡ വിജയത്തിന് പിന്നില്‍ ഒരു കാരണം മാത്രമാണുള്ളത്. സുഷ്മിതയുടെ ബുദ്ധിസാമര്‍ത്ഥ്യം. 

മത്സരാര്‍ത്ഥികളുടെ ബുദ്ധിസാമര്‍ത്ഥ്യവും വ്യക്തിത്വവും പരീക്ഷിക്കുന്നതിനായുള്ള റൗണ്ടിലാണ് ഐശ്വര്യക്ക് മേല്‍ സുഷ്മിത മേല്‍കൈ നേടിയത്. ബാക്കി റൗണ്ടുകളിലെ ഇരുവരുടേയും ഓരേ പോലെയുള്ള മുന്നേറ്റം ഈ റൗണ്ടിലൂടെ അവസാനിക്കുകയായിരുന്നു. 

ഭാവി പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പത്തെക്കുറിച്ചുള്ളതായിരുന്നു ഐശ്വര്യ റായിയോടുള്ള ചോദ്യം. ടെലിവിഷന്‍ ഷോ ആയ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്ളിലെ റിഡ്ജ് ഫൊറെസ്റ്ററിന്റെ സ്വഭാവഗുണമുള്ളയാളെയാണോ അതോ സാന്റ ബാര്‍ബറയിലെ മാസണ്‍ കാപ് വെല്ലിനെ പോലെയുള്ള വ്യക്തിയെയാണോ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നത് എന്നതായിരുന്ന ചോദ്യം. ഇതിന് ഐശ്വര്യ തെരഞ്ഞെടുത്തത് മാസണിനെയായിരുന്നു. മാസണിന്റെ കരുതലാണ് ഐശ്വര്യയെ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റെ മികച്ച നര്‍മ്മബോധമുണ്ടെന്നും ഇവയെല്ലാം തന്റെ വ്യക്തിത്വവുമായി ചേര്‍ന്നു പോകും എന്നായിരുന്നു ഐശ്വര്യയുടെ ഉത്തരം. 

അതേ സമയം സുഷ്മിതയോട് ചോദിച്ചത് രാജ്യത്തെ വസ്ത്ര പാരമ്പര്യത്തെക്കുറിച്ചാണ്. മഹാത്മാഗാന്ധിയുടെ ഖാദിയില്‍ നിന്നാണ് രാജ്യത്തെ വസ്ത്ര പാരമ്പര്യം ആരംഭിച്ചതെന്നായിരുന്നു സുഷ്മിതയുടെ ഉത്തരം. അതില്‍ നിന്ന് വളരെ ദൂരം ഇന്ത്യന്‍ വസ്ത്ര മേഖല മുന്നോട്ട് വന്നെന്നും അവര്‍ വ്യക്തമാക്കി. എന്തായാലും ചരിത്ര ബോധത്തോടു കൂടിയ സുഷ്മിതയുടെ ഉത്തരത്തിന് മാര്‍ക് അധികം ലഭിച്ചു. 0.2 ശതമാനത്തിന്റെ നേരിയ വ്യത്യാസത്തിലാണ് ഐശ്വര്യയെ പരാജയപ്പെടുത്തുന്നത്. 1994 ലെ മിസ് വേള്‍ഡ് പദവി ഐശ്വര്യയും അതേ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് പദവി സുഷ്മിതയും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com