സല്‍മാന്റെ ചുംബന നിയമത്തില്‍ മാറ്റമില്ല, കത്രീനയോട് പോലും 

തിരകഥയില്‍ വളരെ അത്യാവശ്യമുള്ള ഒരു രംഗമായിരുന്നതുകൊണ്ട് സല്‍മാന്‍ ഈ രംഗം ചിത്രീകരിക്കാന്‍ സമ്മതിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍.
സല്‍മാന്റെ ചുംബന നിയമത്തില്‍ മാറ്റമില്ല, കത്രീനയോട് പോലും 

ദമ്പതികള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മാത്രം ആസ്വദിക്കേണ്ട ഒന്നാണ് ചുംബനമെന്ന സല്‍മാന്‍ ഖാന്റെ വാദം താരത്തിന്റെ പുതിയ ചിത്രമായ ടൈഗര്‍ സിന്‍ദഗി ഹെയ്ക്കും വിനയായി. ഇതോടെ ചിത്രത്തില്‍ സല്‍മാന്‍ ഖാനും കത്രീനാ കെയ്ഫും തമ്മിലുള്ള ഒരു രംഗം ഉപേക്ഷിക്കേണ്ടതായി വന്നു. തിരകഥയില്‍ വളരെ അത്യാവശ്യമുള്ള ഒരു രംഗമായിരുന്നതുകൊണ്ട് സല്‍മാന്‍ ഈ രംഗം ചിത്രീകരിക്കാന്‍ സമ്മതിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സാഫറിന് പോലും സല്‍മാന്റെ തീരുമാനത്തെ മാറ്റാന്‍ കഴിഞ്ഞില്ല. 

കഥയില്‍ വളരെ പ്രാധാന്യമുള്ള ഒരു രംഗമായതുകൊണ്ടും ഒപ്പം അഭിനയിക്കുന്നത് കത്രീനയായതുകൊണ്ടും സല്‍മാന്‍ തന്റെ ചുംബന നിയമം ഇത്തവണ ലംഘിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും രംഗത്തേകുറിച്ച് കേട്ടപാടെ സല്‍മാന്‍ നിഷേദിക്കുകയായിരുന്നു. 

റോ എജന്റായി സല്‍മാന്‍ ചിത്രത്തില്‍ എത്തുമ്പോള്‍ പാകിസ്താനി ചാരയായാണ് കത്രീനയുടെ റോള്‍. എന്നാല്‍ 2012ല്‍ ഇറങ്ങിയ എക് താ ടൈഗറുമായി ച്ത്രത്തിന് സാമ്യമില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അടുത്ത വര്‍ഷം ഡിസംബര്‍ 22ന് ടൈഗര്‍ സിന്‍ദഗി ഹെ റിലീസിനെത്തുമെന്നാണ് കരുതപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com