മുംബൈയിലെ സൂര്യോദയം ആഘോഷിക്കാന്‍ ഹാലി ബെറി എതതിയതും മടങ്ങിയതും ആരുമറിഞ്ഞില്ല...

By സമകാലികമലയാളം ഡെസ്‌ക്  |   Published: 09th November 2017 11:57 AM  |  

Last Updated: 09th November 2017 12:37 PM  |   A+A-   |  

hallejioikoi9o

അമേരിക്കല്‍ ചലച്ചിച്ചിത്ര നടിയും ദേശീയ പുരസ്‌കാര ജേതാവുമായ ഹാലി ബെറി മുംബൈയില്‍ വന്ന് പോയിട്ടും ആരും അറിഞ്ഞില്ല. മുബൈ നഗരത്തിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ അവര്‍ നടന്നകന്നു. ഇവിടുത്തെ സൂര്യോദയവും പകല്‍വെളിച്ചവും ആസ്വദിച്ച് താരം സ്വസ്ഥമായി മടങ്ങി. ഹാലിയുടെ രണ്ട് ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെയാണ് താരം ഇന്ത്യയുടെ പ്രധാന നഗരത്തിലെത്തിയെന്ന കാര്യം പുറംലോകം അറിയുന്നതുപോലും.

അതില്‍ ആദ്യത്തെ ചിത്രം യാത്രാ മാഗസിനുകളിലേതുപോലെ തിളങ്ങുന്ന ഒന്നാണ്. പ്രഭാതത്തില്‍ മുംബൈ നഗരത്തില്‍ സൂര്യന്‍ ഉദിച്ചുപൊങ്ങുന്ന ചിത്രത്തിന് താഴെ ഇന്ന് മുംബൈയില്‍ നിന്നും ഒരു സൂര്യോദയം പിടിച്ചെടുത്തു എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. 

കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് ഹാലി അടുത്ത ചിത്രവും പോസ്റ്റ് ചെയ്തു. മുംബൈയിലെ തെരുവുകളിലൂടെ തികച്ചും അപരിചിതയെപ്പോലെ നടന്നു നീങ്ങുന്ന ഹല്ലെയുടെ പിന്‍ഭാഗത്തു നിന്നെടുത്ത ചിത്രമാണത്. അതിന് താഴെ ഈ ദിവസം കടന്നുപോകാന്‍ സമയമെടുക്കും എന്നാണെഴുതിയിട്ടുള്ളത്. 

2011ല്‍ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്‌ലസ് എന്ന ചിത്രത്തില്‍ സാരിയുടുത്ത് വളകളും മൈലാഞ്ചിയുമണിഞ്ഞ് ഹാലി പ്രത്യക്ഷപ്പെട്ടപ്പോള്‍ തുടങ്ങിയതാണ് ഇന്ത്യയുമായുള്ള അവരുടെ ബന്ധം.