ആമി ജാക്‌സണും മാധവന്‍ മാതൃകയായി 

ജൈവകഷി തുടങ്ങിയ സെലിബ്രിട്ടികളുടെ ലിസ്റ്റില്‍ ഇപ്പോള്‍ ആമിയും ഉണ്ട്. 
ആമി ജാക്‌സണും മാധവന്‍ മാതൃകയായി 

തമിഴ് സിനിമാ താരം ആര്‍ മാധവന്റെ ജൈവകഷിയോടുള്ള സ്‌നേഹം ബ്രിട്ടീഷ് സുന്ദരി ആമി ജാക്‌സണെയും പ്രചോദിപ്പിച്ചു. ജൈവകഷി തുടങ്ങിയ സെലിബ്രിട്ടികളുടെ ലിസ്റ്റില്‍ ഇപ്പോള്‍ ആമിയും ഉണ്ട്. 

പഴങ്ങളും പച്ചകറികളും കൃഷി ചെയ്യാനായി ലണ്ടനില്‍ ഒരു വലിയ പ്ലോട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍ എന്നാണ് ലഭിക്കുന്ന വിവരം. തുടക്കത്തില്‍ ആമി ജാക്‌സണ്‍ന്റെ അമ്മയാണ് താരത്തേ ഓര്‍ഗാനിക് ഡയറ്റ് പിന്തുടരാന്‍ പ്രോത്സാഹിപ്പിച്ചത്. അമ്മ നിര്‍ബന്ധിച്ചിരുന്നെങ്കിലും താന്‍ ഒരിക്കലും ഓര്‍ഗാനിക് ഭക്ഷണത്തിലേക്ക് തിരിയുമെന്ന് കരുതിയിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യകരമായ ഭക്ഷണവും അതുവഴി ആരോഗ്യകരമായ ജീവിതവുമാണ് താന്‍ ആഗ്രഹിക്കുന്നതുമെന്ന് ആമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com