പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം 2018 മേയ് ഒന്നിന് ആരംഭിക്കും. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി വരികയാണെന്ന് മുരളി ഗോപി അറിയിച്ചു. മേയ് ഒന്നുമുതല്‍ ഓഗസ്റ്റ് വരെ പൃഥ്വിരാജ് ഈ സിനിമയുടെ ജോലികളില്‍ ആയതിനാല്‍ അദ്ദേഹം ആ സമയത്ത് അഭിനയത്തിന് അവധികൊടുക്കുമെന്നും വിവരമുണ്ട്.
ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ പ്രഖ്യാപിച്ച ചിത്രങ്ങളെയെല്ലാം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആ കൂട്ടത്തില്‍ പെട്ട ഒരു ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ഇതും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. പൃഥ്വി സംവിധാനം ചെയ്യുന്ന ആദ്യചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇതിന്.
ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
മോഹന്‍ലാലിനെ ലൂസിഫര്‍ എന്ന ചിത്രത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം പൃഥ്വിരാജും മുരളി ഗോപിയും ആണെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. സുകുമാരും ഭരത് ഗോപിയും തമ്മിലുള്ള തന്റെ ബന്ധം തന്നെയായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്.
ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവിട്ടിരുന്നു. അത് കണ്ട മലയാളികളൊക്കെ അന്തംവിട്ടിരിക്കുകയാണ്. എന്തൊരടിപൊളി ലുക്കാണത്.. എന്തായാലും ലാല്‍ ഫാന്‍സ് ഈ ലുക്ക് അനുകരിച്ച് തുടങ്ങിയിട്ടുണ്ട്. നല്ല കറു കറുത്ത മുടിയും മീശയും. നരച്ച കുറ്റിത്താടി. കറുത്ത ട്രാന്‍സ്‌പെരന്റ് ഫ്രെയിമില്‍ കൂളിംഗ് ഗ്ലാസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ