രണ്ടു മണിക്കൂറുള്ള ഒരു സിനിമയ്ക്കു തകര്‍ക്കാനാവുന്നതാണോ ഇന്ത്യന്‍ സംസ്‌കാരം? റിച്ച ഛദ്ദ 

രണ്ടു മണിക്കൂറുള്ള ഒരു സിനിമയ്ക്കു തകര്‍ക്കാനാവുന്നതാണോ ഇന്ത്യന്‍ സംസ്‌കാരം? റിച്ച ഛദ്ദ 

സഞ്ചയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിയ്ക്ക് പിന്തുണമായി ബോളിവുഡ് താരം റിച്ച ചദ്ദ. രണ്ട് മണിക്കുര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ചിത്രത്തിന് തകര്‍ക്കാന്‍ കഴിയുന്നതാണ് നമ്മുടെ സംസ്‌കാരവും മതവുമൊക്കെയെന്ന് കരുതുന്നില്ലെന്ന് റിച്ച പറഞ്ഞു. സിനിമയെ സര്‍ട്ടിഫൈ ചെയ്യാന്‍ നിയഗിക്കപ്പെട്ട ഒരു ബോര്‍ഡ് ഉള്ള ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ചിത്രം കാണാതെ അതിനെ വിമര്‍ശിക്കാന്‍ പ്രത്യകിച്ച് കാരണമൊന്നും തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നും റിച്ച പറഞ്ഞു. 

ഫുക്‌റി റിട്ടേണ്‍സ് എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവെയാണ് റിച്ച് പത്മാവതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളെകുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. ഗൊലിയോണ്‍ കി രാസലീലാ രാമ ലീല എന്ന ബന്‍സാലി ചിത്രത്തില്‍ റിച്ച അഭിനയിച്ചിരുന്നു. ദീപികാ പദുക്കോണ്‍, രണ്‍ബീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പത്മാവതി വ്യാപകമായി വിമര്‍ശന വിധേയമായികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ദിനമായ ഡിസംബര്‍ ഒന്ന് ദേശീയ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ണി സേനാ നേതാവ് ലോകേന്ദ്ര സിങ് കല്‍വി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com