ഏത് ശരീര ഭാഗമാണ് പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം; രാഖി സാവന്തിന്റെ ചോദ്യത്തിന് മുന്നില്‍ പതറി ദീപിക

രാഖി സാവന്തിന്റെ ചോദ്യത്തിന് മുന്നില്‍ പതറിയ ദീപികയുടെ മറുപടി ചിരിയെന്നായിരുന്നു
ഏത് ശരീര ഭാഗമാണ് പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം; രാഖി സാവന്തിന്റെ ചോദ്യത്തിന് മുന്നില്‍ പതറി ദീപിക

ഐറ്റം ഗേള്‍ എന്ന ടാഗില്‍ നിന്നും ഉയര്‍ന്ന് കയ്യടി നേടിയ താരമാണ് രാഖി സാവന്ത്. ഐറ്റം ഗേളില്‍ നിന്നും നടിയിലേക്ക് വളര്‍ന്ന് ഒടുവില്‍ ടിവി അവതാരകയായും രാഖി ആരാധകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. പദ്മാവതിയെ ചൊല്ലിയുള്ള വിവാദം പുകയുന്നതിന് ഇടയില്‍ ദീപികയുമായുള്ള അഭിമുഖത്തിലെ ഒരു ഭാഗം വീണ്ടും ഷെയര്‍ ചെയ്യുകയാണ് രാഖി സാവന്ത്. 

ഈ അഭിമുഖത്തില്‍, സിനിമയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള ശരീരഭാഗം ഏതെന്ന ചോദ്യമാണ് രാഖി ദീപികയോട് ചോദിക്കുന്നത്. ബോളിവുഡില്‍ ദീപിക രണ്ട് സിനിമകള്‍ മാത്രം അഭിനയിച്ചിരിക്കുന്ന സമയമായിരുന്നു അത്. 

രാഖി സാവന്തിന്റെ ചോദ്യത്തിന് മുന്നില്‍ പതറിയ ദീപികയുടെ മറുപടി ചിരിയെന്നായിരുന്നു. ചിരി ശരീരഭാഗമാണോ എന്ന് രാഖിയുടെ അടുത്ത ചോദ്യമെത്തി. നാവ് തന്റെ ശരീരഭാഗമാണെന്ന് ദീപികയും മറുപടി നല്‍കി. 

പത്മാവതിയുടെ പേരില്‍ ദീപികയുടെ തലവെട്ടാനുള്ള ആഹ്വാനം ഉള്‍പ്പെടെ വരുന്നതിന് ഇടയിലാണ് അന്തരീക്ഷം തണുപ്പിക്കുന്നതിനായി രാഖി സാവന്ത് പഴയ അഭിമുഖം വീണ്ടും ഷെയര്‍ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com