തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി: വിവാഹവേഷത്തില്‍ അതിമനോഹരിയായി നമിത; ചിത്രങ്ങള്‍ കാണാം

തിരുപ്പതിയില്‍ ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങില്‍ വീരേന്ദ്ര ചൗദരി നമിതയുടെ കഴുത്തില്‍ വാരണമാല്യം അണിയിച്ചു
തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി: വിവാഹവേഷത്തില്‍ അതിമനോഹരിയായി നമിത; ചിത്രങ്ങള്‍ കാണാം

ചെന്നൈ: തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. തിരുപ്പതിയില്‍ ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങില്‍ വീരേന്ദ്ര ചൗദരി നമിതയുടെ കഴുത്തില്‍ വാരണമാല്യം അണിയിച്ചു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. തെന്നിന്ത്യന്‍ സിനിമയുടെ രോമാഞ്ചമായിരുന്ന നമിതയുടെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. നമിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. 

 

A post shared by Namitha (@namita.official) on

 

A post shared by Namitha (@namita.official) on

രണ്ട് വ്യത്യസ്ത വേഷങ്ങളിലുള്ള വിവാഹചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിങ്ക് വിവാഹസാരിയും നീല നിറത്തിലുള്ള സാരിയും ഉടുത്തു നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. ഇരു വേഷങ്ങളിലും അതിമനോഹരിയാണ് നമിത. വിവാഹത്തില്‍ തമിഴ് താരം ശരത് കുമാര്‍, ഭാര്യ രാധിക തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ് സിനിമയിലെ പ്രമുഖര്‍ക്കായി ചെന്നൈയില്‍ ഗ്രാന്‍ഡ് റിസപ്ഷന്‍ ദമ്പതികള്‍ ഒരുക്കുന്നുണ്ട്. 

നല്ല പ്രൊജക്റ്റുകള്‍ ലഭിച്ചാല്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കുമെന്നും വിവാഹത്തോടെ അഭിനയം അവസാനിപ്പിക്കില്ലെന്നും വിവാഹ ശേഷം നമിത മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് മുന്‍പുള്ള മെഹന്തി ഉള്‍പ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ നമിത ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. നവംബര്‍ ഒമ്പതിന് വീഡിയോ സന്ദേശത്തിലൂടെയാണ് വീരയുമായുള്ള വിവാഹം സൂപ്പര്‍താരം പ്രഖ്യാപിച്ചത്. 2002 ല്‍ സിനിമ ലോകത്തേക്ക് കടന്ന നമിത നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com