അവസാന നാളുകളില്‍ നീണ്ട കൈകള്‍ താങ്ങായില്ല; യാതനകള്‍ മരണത്തില്‍ അവസാനിപ്പിച്ച് തൊടുപുഴ വാസന്തി

ഏറെ വൈകി അവര്‍ക്കായി സിനിമാ ലോകം കൈകോര്‍ത്തുവെങ്കിലും ഒരു മടങ്ങി വരവിന് നില്‍ക്കാതെ അര്‍ബുദത്തിന് അവര്‍ കീഴടങ്ങി
അവസാന നാളുകളില്‍ നീണ്ട കൈകള്‍ താങ്ങായില്ല; യാതനകള്‍ മരണത്തില്‍ അവസാനിപ്പിച്ച് തൊടുപുഴ വാസന്തി

ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നിരുന്ന യാതനകളില്‍ നിന്നും ഒടുവില്‍ മരണത്തിന്റെ രൂപത്തില്‍ അവര്‍ക്ക് മോചനം. 450ല്‍ അധികം സിനിമകളിലൂടെ മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന ഒരു നടിയുടെ അവസാന നാളുകള്‍ ബിഗ് സ്‌ക്രീനില്‍ നമുക്ക് മുന്നിലേക്കെത്തുന്ന അവശ്വസനീയ ദുരന്ത കഥകള്‍ക്കും അപ്പുറത്തായിരുന്നു. 

ഒരു ദിവസം രണ്ട് സിനിമകളില്‍ വരെ അഭിനയിച്ചിരുന്ന തൊടുപുഴ വാസന്തി എന്ന നടി നിറങ്ങള്‍ നിറഞ്ഞ സിനിമാ ലോകത്തിന്റെ മറ്റൊരു ഏട് നമുക്ക് മുന്നില്‍ വെച്ചാണ് കടന്നു പോകുന്നത്. ഏറെ വൈകി അവര്‍ക്കായി സിനിമാ ലോകം കൈകോര്‍ത്തുവെങ്കിലും ഒരു മടങ്ങി വരവിന് നില്‍ക്കാതെ അര്‍ബുദത്തിന് അവര്‍ കീഴടങ്ങി. 

പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വലതു കാല്‍ മുറിച്ച് മാറ്റുകയായിരുന്നു ആദ്യം. വിധി അര്‍ബുധത്തിന്റെ രൂപത്തില്‍ വീണ്ടും വില്ലനായി.  തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതോടെ ജീവിതം അവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയായിരുന്നു. വൃക്കകളിലൊന്ന് തകരാറിലാവുക കൂടി ചെയ്തതോടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നിരുന്ന തൊടുപുഴ വാസന്തിയുടെ  ജീവിതം ഇരുട്ടില്‍ മൂടുകയായിരുന്നു. 

ധര്‍മക്ഷേത്ര കുരുക്ഷേത്ര എന്ന സിനിമയില്‍ അഭിനയിച്ചായിരുന്നു തൊടുപുഴ വാസന്തിയുടെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. എന്റഎ നീലാകാശം എന്ന സിനിമയില്‍ ആദ്യ കഥാപാത്രം. ആലോലം എന്ന സിനിമയിലെ ജാനകി എന്ന കഥാപാത്രം വാസന്തിയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കി. 1982ലായിരുന്നു ഇത്. 2016ല്‍ പുറത്തിറങ്ങി ഇത് താന്‍ട പൊലീസ് എന്ന സിനിമയിലൂടെയായിരുന്നു അവസാനമായി പ്രേക്ഷകര്‍ക്ക മുന്നിലേക്കെത്തിയത്. 

നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും തൊടുപുഴ വാസന്തിയെ തേടിയെത്തിയിട്ടുണ്ട്. പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ ബാധിതനായതോടെയാണ് വാസന്തി സിനിമാ ലോകത്ത നിന്നും വിട്ട് നില്‍ക്കാന്‍ ആരംഭിച്ചത്. മുന്ന് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക തിരിച്ചെത്തിയെങ്കിലും, അപ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗബാധിതനായി. 2010 ഓഗസ്റ്റില്‍ ഭര്‍ത്താവ് മരിച്ചു, ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി തനിച്ചായി. 

രോഗങ്ങള്‍ ഒന്നൊന്നായി വന്നതോടെ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. ഇതോടെ നാട്യാലയം എന്ന നൃത്ത വിദ്യാലയം തുടങ്ങിയെങ്കിലും അതും എങ്ങും എത്തിയില്ല. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തനിച്ച,് പിടിമുറുക്കി കൊണ്ടിരുന്ന രോഗങ്ങള്‍ മാത്രം കൂട്ടായി തള്ളി നീക്കിയ ജീവിത്തിനായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയോടെ അവസാനമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com