പ്രണയകാലം കഴിഞ്ഞു ഇനി രണ്‍ബീറിന് മാംഗല്യം; ബോളിവുഡ് സ്റ്റാറിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

മകന്റെ വിവാഹം നടത്താന്‍ അമ്മ നീതു കപൂര്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
പ്രണയകാലം കഴിഞ്ഞു ഇനി രണ്‍ബീറിന് മാംഗല്യം; ബോളിവുഡ് സ്റ്റാറിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് സ്റ്റാര്‍ രണ്‍ബീര്‍ കപൂറിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മകന്റെ വിവാഹം നടത്താന്‍ അമ്മ നീതു കപൂര്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പ് പാക്കിസ്ഥാന്‍ സുന്ദരി മഹീറ ഖാനോടൊപ്പം നിന്ന് രണ്‍ബീര്‍ സിഗററ്റ് വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വന്‍ പ്രചാരം നേടിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞുകൊണ്ട് ഗോസിപ്പുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നീതു കല്യാണം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മകനെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ അമ്മ പഠിച്ച പണിയെല്ലാം നോക്കുന്നുണ്ടെന്ന് മുംബൈ മിററില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെയായി മകന്റെ വിവാഹത്തെക്കുറിച്ച് മാത്രമാണ് നീതു സംസാരിക്കുന്നത്. എന്നാല്‍ സിനിമകളുടെ തിരക്കിലായിരുന്നതിനാല്‍ രണ്‍ബീര്‍ അമ്മയുടെ വിവാഹ സംസാരങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ നീതു കപൂറിന്റെ വിവാഹസ്വപ്‌നങ്ങള്‍ ഉടനൊന്നും പൂവണിയാന്‍ സാധ്യതയില്ല. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ രണ്‍ബീറിന് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്മ പറയുന്ന പെണ്ണിനെ വിവാഹം കഴിക്കാന്‍ രണ്‍ബീര്‍ തയാറാകുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മഹീറയുമായുള്ള ഫോട്ടോ വലിയ വിവാദങ്ങളാണുണ്ടാക്കിയത്. പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇരുവരും തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com