വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍: അഹാനയുടെ വീഡിയോ ആല്‍ബം വരുന്നു

By സമകാലികമലയാളം ഡെസ്‌ക്   |   Published: 02nd October 2017 07:30 AM  |  

Last Updated: 02nd October 2017 07:30 AM  |   A+A-   |  

ahanadyfyhfg

നടി അഹാന കൃഷ്ണയുടെ വീഡിയോ ആല്‍ബം പുറത്തിറങ്ങുന്നു. വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ് എന്നാണ് ആല്‍ബത്തിന്റെ പേര്. ഇത് അറിയിച്ചുകൊണ്ട് അഹാന തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ആല്‍ബത്തിന്റെ ടീസര്‍ അപ്ലോഡ് ചെയ്തത്. തന്റെ ആദ്യ ശ്രമമാണിത് എന്ന് സൂചിപ്പിക്കുന്ന അഹാന എല്ലാവരുടേയും പിന്തുണയും പ്രതീക്ഷിക്കുന്നു.

 

ചാനല്‍ പരിപാടികള്‍ ഗാനങ്ങള്‍ ആലപിച്ച് പാട്ടുകാരി എന്ന നിലയിലും താന്‍ ഒരു വിജയമാകും എന്ന ആത്മവിശ്വാസംന അഹാന പ്രകടിപ്പിച്ചിരുന്നു. ഈ വീഡിയോ ആല്‍ബത്തിലൂടെ ഒരു ഗായിക എന്ന നിലയിലും പ്രതിച്ഛായ സൃഷ്ടിക്കുക എന്നത് അഹാന ലക്ഷ്യംവച്ചുകഴിഞ്ഞു.

വര്‍ക്കി ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാന്‍ഡിന്റെ പിന്തുണയോടെയാകും അഹാനയുടെ അരങ്ങേറ്റം. വീഡിയോയില്‍ അഭിനയിക്കുന്നതും അഹാനതന്നെ. വീഡിയോയുടെ ഒരു ടീസര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.