ശ്രീദേവി, കാജോള്‍, റാണി മുഖര്‍ജി, കരീഷ്മ, ആലിയ ഭട്ട്; അഞ്ച് സുന്ദരിമാര്‍ക്ക് നടുവില്‍ റൊമാന്റിക് ഹീറോ

Published: 02nd October 2017 03:15 PM  |  

Last Updated: 02nd October 2017 03:15 PM  |   A+A-   |  

srk-instagram_640x480_61506915004

കിങ് ഖാനാണ് വീക്കെന്റിന്റേയും, ദസറ ആഘോഷങ്ങളുടേയും ആലസ്യത്തില്‍ നിന്നും തിങ്കളാഴ്ചയുടെ തുടക്കത്തില്‍ തന്നെ ബോളിവുഡ് ആരാധകരെ ഉണര്‍ത്തിയത്. ബോളിവുഡിലെ അഞ്ച് സുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു റൊമാന്റിക് ഹീറോ ആരാധകരുടെ മനം നിറച്ചത്. 

ശ്രീദേവി, കാജോള്‍, റാണി മുഖര്‍ജി, ആലിയ ഭട്ട്, കരിഷ്മ കപൂര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഷാരുഖ് ആരാധകരുമായി പങ്കുവെച്ചത്. ചില രാത്രികളില്‍ ആകാശത്തുള്ള നക്ഷത്രങ്ങളേക്കാള്‍ നമ്മുടെ അടുത്തുള്ള താരങ്ങളായിരിക്കും കൂടുതല്‍ പ്രകാശിക്കുക എന്ന എഴുതിയായിരുന്നു ഷാരൂഖ് ഫോട്ടോസ് ഷെയര്‍ ചെയ്തത്. 

 

A post shared by Shah Rukh Khan (@iamsrk) on

ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത ഫോട്ടോ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ലൈക്കുകളും നേടി കഴിഞ്ഞു.