അവരല്ല യഥാര്‍ഥ ആണുങ്ങള്‍; പുതിയ ഹാഷ് ടാഗുമായി റിമ: #നല്ലവനൊപ്പം

ലിച്ചിയെ കരയിച്ച് മമ്മൂട്ടിക്കു നാണക്കേടുണ്ടാക്കിയ ആളുകളില്‍നിന്ന് യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കേണ്ട സമയം
അവരല്ല യഥാര്‍ഥ ആണുങ്ങള്‍; പുതിയ ഹാഷ് ടാഗുമായി റിമ: #നല്ലവനൊപ്പം

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെയും ആക്രമണങ്ങളുടെയും പേരില്‍ എല്ലാ പുരുഷന്മാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകള്‍ യഥാര്‍ഥ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ഇത്തരം വിദേഷ്വ പ്രചാരണമല്ല പുരുഷത്വവും ഹീറോയിസവുമെന്ന് പുരുഷന്മാരെയും പുതിയ തലമുറയെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും റിമ അഭിപ്രായപ്പെട്ടു. നല്ലവനൊപ്പം എന്ന പുതിയ ഹാഷ് ടാഗ് മുന്നോട്ടുവച്ചുകൊണ്ടാണ് റിമയുടെ കുറിപ്പ്.

ദീലിപീനെതിരെ നിലപാടെടുത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ഫെയ്‌സ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ്. ഇത്തരം പോസ്റ്റുകളിടുന്നവര്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപ് തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് റിമ പറഞ്ഞു. ഇനിയും ഇത്തരം ക്വട്ടേഷനുകള്‍ കൊടുക്കാന്‍ ദിലീപിന് പ്രാപ്തിയുണ്ടെന്നാണ് ഈ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. 

പുലിമുരുകന് റിവ്യു എഴുതിയതിന്റെ പേരില്‍ ഒരു സ്ത്രീക്കെതിരെ ആക്രമണം നടത്തി മോഹന്‍ലാലിനു തന്നെ നാണക്കേടുണ്ടാക്കിയ ആളുകളില്‍നിന്ന് യഥാര്‍ഥ ആണുങ്ങളെ നാം രക്ഷിക്കേണ്ട സമയമാണിത്. ലിച്ചിയെ കരയിച്ച് മമ്മൂട്ടിക്കു നാണക്കേടുണ്ടാക്കിയ ആളുകളില്‍നിന്ന് യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കേണ്ട സമയം. ഇതൊക്കെയാണ് മാച്ചോയിസമെന്നും ഹീറോയിസമെന്നുമുള്ള ധാരണകളില്‍നിന്ന് ആണുങ്ങളെയും പുതിയ തലമുറയെയും രക്ഷിക്കേണ്ട സമയമാണിതെന്ന് റിമ കുറിപ്പില്‍ പറയുന്നു. ജയിലിനു പുറത്ത് ലഡു വിതരണം ചെയ്ത നൂറു പേരല്ല, ഫെയ്ക്ക് ഐഡികളില്‍ ഒളിച്ചിരുന്ന് കോപ്പി പേസ്റ്റ് നടത്തുന്നവരല്ല നമ്മുടെ സമൂഹത്തിലെ യഥാര്‍ഥ പുരുഷന്മാര്‍. അവരോടല്ല നമ്മള്‍ കൂട്ടു കൂടുന്നതും സ്‌നേഹിക്കുന്നതുമെന്ന് റിമ കുറിപ്പില്‍ പറഞ്ഞു.

റിമയുടെ കുറിപ്പ്:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com