തീയറ്ററുകളില്‍ നിന്ന് സോളോ നീക്കുന്നു; ഹൃദയം തകര്‍ന്നെന്ന് ബിജോയ് നമ്പ്യാര്‍

സോളോ കേരളത്തില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവേ തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം പ്രതിസന്ധിയില്‍
തീയറ്ററുകളില്‍ നിന്ന് സോളോ നീക്കുന്നു; ഹൃദയം തകര്‍ന്നെന്ന് ബിജോയ് നമ്പ്യാര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബിജോയ് നമ്പ്യാര്‍സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രം സോളോ കേരളത്തില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവേ തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം പ്രതിസന്ധിയില്‍. തമിഴ്‌നാട്ടിലെ അനിശ്ചിതകാല തീയറ്റര്‍ സമരം ഇന്നുമുതല്‍ ആരംഭിച്ചതോടെ ചിത്രത്തിന്റെ പ്രദര്‍ശനം മുടക്കിയിരിക്കുകയാണ്. 

സിനിമാ ടിക്കറ്റുകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ശതമാനം നികുതിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ പുതിയ തമിഴ് റിലീസുകള്‍ വേണ്ടെന്നാണ് തമിഴ് ഫിലിം പ്രോഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ തീരുമാനം. മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ 1100 തീയറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. റിലീസ് ചെയ്ത തീയറ്ററുകളില്‍ നിന്ന് ചിത്രം നീക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

'ഹൃദയം തകര്‍ന്നാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് കഠിനാധ്വാനത്തിന് ശേഷം സോളോ തിയറ്ററുകളില്‍ എത്തിച്ചിട്ടും തിയറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യപ്പെടുന്നത് ഞങ്ങള്‍ക്ക് തടയാനാകുന്നില്ല. എനിക്കും എന്റെ  സഹനിര്‍മാതാവിനും ഇത്  അംഗീകരിക്കാനാകുന്നതല്ല' ബിജോയ് നമ്പ്യാര്‍ വിഷയത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. 

സിനിമയില്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ പ്രശ്്‌നങ്ങളും പെട്ടെന്ന അവസാനിക്കുമെന്ന് നമുക്ക പ്രതീക്ഷയോടെ കാത്തിരിക്കാം,ബിജോയ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com