മാമാങ്കം വീണ്ടും സിനിമയാകുന്നു; നായകന്‍ മമ്മൂട്ടി 

മാമാങ്കം വീണ്ടും സിനിമയാകുന്നു; നായകന്‍ മമ്മൂട്ടി 

നവാഗതനായ സജീവ് പിള്ള രചനയും സംവിധാവനും നിര്‍വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല

ന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മാമാങ്കം വീണ്ടും സിനിമയാകുന്നു. മണപ്പുറത്ത് രാജാക്കന്‍മാര്‍ക്ക് വേണ്ടി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോധാവിന്റെ കഥ പറയുന്ന ചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

നവാഗതനായ സജീവ് പിള്ള രചനയും സംവിധാവനും നിര്‍വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

മാമാങ്കം പ്രമേയമാക്കി ഇതിന് മുമ്പ് പുറത്തുവന്ന ചിത്രം പ്രേംനസീര്‍ നായകനായ മാമാങ്കം എന്ന ചിത്രമായിരുന്നു. നവോദയ അപ്പച്ചനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ജയന്‍, ബാലന്‍.കെ.നായര്‍,ജോസ് പ്രകാശ് തുടങ്ങി വലിയ താരനിര അഭിനയിച്ച് വന്‍ വിജയമായ ചിത്രമായിരുന്നു പ്രേംനസീറിന്റെ മാമാങ്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com