സമ്മിശ്ര പ്രതികരണം; സോളോയുടെ ക്ലൈമാക്‌സ് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 07th October 2017 04:43 PM  |  

Last Updated: 07th October 2017 04:43 PM  |   A+A-   |  

 

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തീയറ്ററുകളിലെത്തിയ ബഹുഭാഷാ ചിത്രം സോളോയുടെ ക്ലൈമാക്‌സ് മാറ്റി. നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് സോളോ. വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക്, വേള്‍ഡ് ഓഫ് രുദ്ര എന്നീ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ് ഇപ്പോള്‍ മാറ്റിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും രുദ്രയുടെ ക്ലൈമാക്‌സിനോട് പ്രേക്ഷകര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ക്ലൈമാക്‌സ് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

മാറ്റിയ ക്ലൈമാക്‌സ് പ്രക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. പഞ്ചഭൂത സങ്കല്‍പത്തെ ആധാരമാക്കിയാണ് ബിജോയ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.