അസഹിഷ്ണുതയ്ക്കും സാമൂഹിക പ്രശ്‌നങ്ങള്‍ക്കുമെതിരെ നിത്യാ മേനോനും

സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് അസഹിഷ്ണുതയ്‌ക്കെതിരെ പോരാടാന്‍നിത്യാ മേനോന്‍
അസഹിഷ്ണുതയ്ക്കും സാമൂഹിക പ്രശ്‌നങ്ങള്‍ക്കുമെതിരെ നിത്യാ മേനോനും

സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുന്ന കഥാപാത്രവുമായി നിത്യാ മേനോന്‍. വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രാണയിലാണ് നിത്യയുടെ കരുത്തുറ്റ കഥാപാത്രം വരുന്നത്. 

ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന പ്രാണയില്‍ ഒരു ഇംഗ്ലീഷ് എഴുത്തുകാരിയാണ് നിത്യ. ഒരേസമയം മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമയെത്തുക. 

പി.എസ്.ശ്രീറാമാണ് പ്രാണയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. റസൂര്‍ പൂക്കുട്ടി പശ്ചാത്തല സംഗീതമൊരുക്കും. രാജേഷ് ജയരാമനാണ് കഥയൊരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com