• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home ചലച്ചിത്രം

നടി വാസന്തിക്ക് വേണ്ടി കൈകോര്‍ത്ത് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്; രോഗം തളര്‍ത്തിയ വാസന്തിക്ക് ഒപ്പം നില്‍ക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th October 2017 11:39 AM  |  

Last Updated: 11th October 2017 11:39 AM  |   A+A A-   |  

0

Share Via Email

wcc

രോഗം തളര്‍ത്തിയ വാസന്തിക്ക് വേണ്ടി കൈകോര്‍ക്കുകയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. 450ല്‍ അധികം സിനിമകളില്‍ അഭിനയിച്ച വാസന്തിയുടെ ഇപ്പോഴത്തെ അവസ്ഥ വാര്‍ത്തകളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് അവര്‍ക്ക് സഹായഹസ്തവുമായി സിനിമയിലെ വനിതാ കൂട്ടായ്മ വരുന്നത്. 

പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവരുടെ വലതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതോടെ വീണ്ടും ജീവിതം അവരെ പ്രതിസന്ധിയിലാക്കി. 20 റേഡിയേഷന്‍ കഴിഞ്ഞു. ഇനി കീമോ ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടുംബത്തെ ഒന്നാകെ രോഗം ബാധിച്ചതിലൂടെ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടര്‍ ചികിത്സയ്ക്ക് വാസന്തിക്ക് മുന്നിലുള്ള വഴികള്‍ അടയ്ക്കുന്നതായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറയുന്നു. 

നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സര്‍പ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങള്‍ കാണാതിരുന്നുകൂട. ണഇഇ ക്ക് ഒപ്പം അവര്‍ക്ക് കൂട്ടായിരിക്കാന്‍ സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണമെന്ന് സംഘടന സിനിമാ പ്രേക്ഷകരോട് പറയുന്നു. സഹായങ്ങളെത്തിക്കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒപ്പം ചേര്‍ക്കുകയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു. 

പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്. തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. 
പിതാവ് രാമകൃഷ്‌ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂട. WCC ക്ക് ഒപ്പം അവർക്ക് കൂട്ടായിരിക്കാൻ സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.
സഹായങ്ങൾ അയക്കേണ്ടത്: 
Mrs Vasanthi P, 
Acct No. 11210100032566, 
Bank & Branch : Federal Bank, Thodupuzha 
IFSC - FDRL0001121,

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

O
P
E
N

മലയാളം വാരിക

print edition
ജീവിതം
സ്‌നീക്കേഴ്‌സ് ഒക്കെ ഔട്ട് ആയി, പുതിയ ട്രെന്‍ഡ് ബൂട്ട്‌സ്; എങ്ങനെ സ്‌റ്റൈലായി ബൂട്ട്‌സ് ധരിക്കാം 
പാസ്‌പോര്‍ട്ടുണ്ടോ? 25 രാജ്യങ്ങളില്‍ ഫ്രീ വിസ; ഇന്ത്യന്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത് ലോകം
അച്ഛനെ വിളിച്ച് കരഞ്ഞ് വധു, ഗുരുവായൂരിലെ കല്യാണത്തിരക്കില്‍ സംഭവിച്ചത് ഇങ്ങനെ
12 മിനുറ്റ് കൊണ്ട് രാജസ്ഥാനില്‍ നിന്നും ബെംഗളൂരുവിലേക്ക് ആഹാരമെത്തിക്കാമെന്ന് സ്വിഗി: ആപ്പിനെ ട്രോളി ഉപഭോക്താവിന്റെ കുറിപ്പ് വൈറല്‍
'കാരിരുമ്പിന്റെ കരുത്ത്'; ഭീമന്‍ തൂണ്‍ മുകളിലേക്ക് വീണിട്ടും കുലുങ്ങാതെ നെക്‌സോണ്‍ (വീഡിയോ)
arrow

ഏറ്റവും പുതിയ

സ്‌നീക്കേഴ്‌സ് ഒക്കെ ഔട്ട് ആയി, പുതിയ ട്രെന്‍ഡ് ബൂട്ട്‌സ്; എങ്ങനെ സ്‌റ്റൈലായി ബൂട്ട്‌സ് ധരിക്കാം 

പാസ്‌പോര്‍ട്ടുണ്ടോ? 25 രാജ്യങ്ങളില്‍ ഫ്രീ വിസ; ഇന്ത്യന്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത് ലോകം

അച്ഛനെ വിളിച്ച് കരഞ്ഞ് വധു, ഗുരുവായൂരിലെ കല്യാണത്തിരക്കില്‍ സംഭവിച്ചത് ഇങ്ങനെ

12 മിനുറ്റ് കൊണ്ട് രാജസ്ഥാനില്‍ നിന്നും ബെംഗളൂരുവിലേക്ക് ആഹാരമെത്തിക്കാമെന്ന് സ്വിഗി: ആപ്പിനെ ട്രോളി ഉപഭോക്താവിന്റെ കുറിപ്പ് വൈറല്‍

'കാരിരുമ്പിന്റെ കരുത്ത്'; ഭീമന്‍ തൂണ്‍ മുകളിലേക്ക് വീണിട്ടും കുലുങ്ങാതെ നെക്‌സോണ്‍ (വീഡിയോ)

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം