ട്രെയിലര്‍ കണ്ടാല്‍ സിദ്ധാര്‍ഥിന്റെ അയല്‍ക്കാരെ വെറുത്ത് പോകും; പേടിപ്പിച്ച് കൊല്ലാന്‍ ദി ഹൗസ് നെക്സ്റ്റ് ഡോര്‍ വരുന്നു

Published: 11th October 2017 12:19 PM  |  

Last Updated: 11th October 2017 12:19 PM  |   A+A-   |  

sidharth

പ്രേക്ഷകരെ പേടിപ്പിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന തമിഴ് സിനിമ അവളിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ സിദ്ധാര്‍ഥും എത്തുന്നു. സ്വന്തം റിസ്‌കില്‍ മാത്രം കാണുക എന്ന മുന്നറിയിപ്പോടെ എത്തിയിരിക്കുന്ന ട്രെയിലര്‍ ഒരു ഒന്നൊന്നര ഹൊറര്‍ സിനിമ തന്നെയായിട്ടാണ് സിദ്ദാര്‍ഥ് വരുന്നതെന്ന് വ്യക്തമാക്കുന്നു. 

ബോളിവുഡ് ലോകത്തെ വിറപ്പിക്കാനെത്തുന്ന ദി ഹൗസ് നെക്സ്റ്റ് ഡോറില്‍ സിദ്ദാര്‍ഥിനൊപ്പം ആന്‍ഡ്രിയ, അതുല്‍ കുല്‍ക്കര്‍ണി എന്നിവരുമുണ്ട്. 

ന്യൂറോ സര്‍ജനായ സിദ്ദാര്‍ഥും ഭാര്യയും പുതിയ വീട്ടിലേക്ക് താമസം മാറുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇവരുടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അമ്മയും മകളും പ്രേതബാധയുടെ പിടിയിലാകുന്നു. എന്നാല്‍ പ്രേതം, ഭൂതം  എന്നിവയില്‍ വിശ്വസിക്കാതെ യാഥാര്‍ഥ്യം തിരഞ്ഞ് പോവുകയാണ് സിദ്ധാര്‍ഥിന്റെ കഥാപാത്രം. 

നവംബര്‍ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. കൊറിയന്‍, ജാപ്പനീസ് ഹൊറര്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ചിത്രം നിര്‍മിക്കുന്നതെന്ന് സിനിമയുടെ സംവിധായകന്‍ മിലിന്ദ് റാവു പറയുന്നു.