മുന്‍ ഭാര്യയെ ഞെട്ടിച്ച് ആമിര്‍ ഖാന്റെ ബര്‍ത്ത്‌ഡേ സര്‍പ്രൈസ്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 11th October 2017 02:58 PM  |  

Last Updated: 11th October 2017 03:04 PM  |   A+A-   |  

aamir-khanhgjh

വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായിരിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. സുഹൃത്തിന്റെ അന്‍പതാം പിറന്നാള്‍ അടിപൊളിയായി ആഘോഷിക്കുകകൂടി ചെയ്താല്‍ ഗംഭീരമായി. ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാന്‍ ആണ് മുന്‍ ഭാര്യ റീനയ്ക്ക് പിറന്നാള്‍ സമ്മാനവുമായെത്തിയത്. മാത്രമല്ല, റീനയുടെ വസതിയില്‍  നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആമിര്‍  ഭാര്യ കിരണ്‍ റാവുവിനെയും ഒപ്പം കൂട്ടി.

പ്രണയിച്ചു വിവാഹിതരായ  ആമിറും റീനയും 2002ല്‍  ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു. 2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്‌തെങ്കിലും കുംടുംബ സംഗമങ്ങളിലും സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയും എത്താറുണ്ട്. ആ ബന്ധം തന്നെയാണ് റീനയുടെ പിറന്നാള്‍ ദിനത്തിലും സംഭവിച്ചത്. 

 

#haappybirthday #reenadutta

A post shared by Aamir_khan_2014 (@aamir_khan_2014) on

റീനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ഇന്നും അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്നും അങ്ങനെത്തന്നെയായിരിക്കും- ഇങ്ങനെയാണ് റീനയെപ്പറ്റി ആമിറിന്റെ വാക്കുകള്‍. വിവാഹമോചനത്തിനു ശേഷവും റീനയും രണ്ട് മക്കളും ആമിറിന്റെ വീടിനടുത്തുതന്നെയാണ് താമസിക്കുന്നത്.

അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാനുള്ള മക്കളായ ജുനൈദിന്റെയും ഇറയുടെയും ശ്രമത്തില്‍ ആമിറും പങ്കാളിയാവുകയായിരുന്നു. ആമിര്‍ ഖാന്‍ 2014 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. ഷാംപെയ്ന്‍ തുറക്കാന്‍ നില്‍ക്കുന്ന ആമിറിനെയും പാപ്പി ബര്‍ത്ത്‌ഡേ പാടുന്ന കിരണിനേയും വീഡിയോയില്‍ കാണാം.