മേഘ്‌ന രാജ് വിവാഹിതയാകുന്നു; വരന്‍ കന്നട നടന്‍ ചിരഞ്ജീവി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 11th October 2017 04:32 PM  |  

Last Updated: 11th October 2017 04:32 PM  |   A+A-   |  

Capture_2kop;kl;l

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ഒക്‌ടോബറില്‍ വിവാഹ നിശ്ചയമുണ്ടാകും. ഡിസംബറിലാണ് വിവാഹം. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരിക്കും ക്ഷണം ലഭിക്കുക. 

അന്തരിച്ച കന്നട നടന്‍ ശക്തിപ്രസാദിന്റെ അനന്തരവനാണ് ചിരഞ്ജീവി സര്‍ജ. നടന്‍ സുന്ദര്‍രാജിന്റെയും പ്രമീള ജോഷിയുടെയും ഏക മകളാണ് മേഘേന രാജ്. 

ആട്ടഗര എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. തുടര്‍ന്നുണ്ടായ സൗഹൃദം പ്രണയത്തില്‍ എത്തുകയായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതയാകുന്നത്. എന്നാല്‍ ഇവരുടെ പ്രണയെത്തെക്കുറിച്ചുള്ള ഗോസിപ്പുകളെല്ലാം മുന്‍പ് താരങ്ങള്‍ നിഷേധിക്കുകയായിരുന്നു.