രാജീവ് രവിയും, നിവിന്‍ പോളിയും ഒന്നിക്കുന്നു; നിവിന്റെ കഥാപാത്രം ഏതെന്നറിഞ്ഞാല്‍ ഞെട്ടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2017 11:32 AM  |  

Last Updated: 12th October 2017 11:33 AM  |   A+A-   |  

rajeev

cയൂത്ത് ഐക്കനില്‍ നിന്നും ജനപ്രീയ നായകനിലേക്കുള്ള വളര്‍ച്ചയ്ക്കിടയില്‍ ഒരു ജന്മദിനം കൂടി നിവിന്‍ പോളി പിന്നിട്ടു. ആരാധകര്‍ നിവിന്റെ ജന്മദിനം ആഘോഷിച്ചതിന് പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ടായി ഈ ജന്മദിനത്തിന്. 

മലയാളികളുമായി ഏറെ അടുത്ത് നിന്ന ഒരു വ്യക്തിത്വത്തെ ബിഗ് സ്‌ക്രീനില്‍ നിവിന്‍ അവതരിപ്പിക്കും എന്ന് വെളിപ്പെടുത്തിയായിരുന്നു സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ പിറന്നാള്‍ ആശംസ. 

എഴുത്തുകാരനും, നടനും, സ്വാതന്ത്രസമര പോരാളിയും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എന്‍.നാരായാണ പിള്ളയായിട്ട് ഈ വര്‍ഷം നിവിനെ പ്രതീക്ഷിക്കാമെന്നാണ് രാജീവ് രവി പറയുന്നത്. രാജീവ് രവിക്കൊപ്പം ചേരുന്നതിന്റെ സന്തോഷും നിവിനും മറച്ചുവയ്ക്കുന്നില്ല...