ലഗാന്‍ യുക്തിരഹിതമായ സിനിമ; സിനിമ ചെയ്യേണ്ടി വന്നതിനെ കുറിച്ച് ആമിര്‍ ഖാന്‍ ഒടുവില്‍ വെളിപ്പെടുത്തുന്നു

യുക്തിരഹിതമായ കഥയാണ് ലഗാന്റേതെന്നാണ് തനിക്ക് തോന്നിയതെന്നും, ലഗാന്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല എന്നുമാണ് ആമിര്‍ ഖാന്‍ പറയുന്നത്
ലഗാന്‍ യുക്തിരഹിതമായ സിനിമ; സിനിമ ചെയ്യേണ്ടി വന്നതിനെ കുറിച്ച് ആമിര്‍ ഖാന്‍ ഒടുവില്‍ വെളിപ്പെടുത്തുന്നു

ആമിര്‍ ഖാന്‍ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടേയും ഉത്തരം ലഗാന്‍ എന്നായിരിക്കും. ലഗാന്‍ ഇന്ത്യന്‍ സിനിമയില്‍ തീര്‍ത്ത തരംഗം കുറച്ചൊന്നുമായിരുന്നില്ല. എന്നാല്‍ യുക്തിരഹിതമായ കഥയാണ് ലഗാന്റേതെന്നാണ് തനിക്ക് തോന്നിയതെന്നും, ലഗാന്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല എന്നുമാണ് ആമിര്‍ ഖാന്‍ പറയുന്നത്. 

അഷുതോഷ് ലഗാന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ യുക്തിരഹിതമാതാണെന്നും ചെയ്യാനാവില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മുഴുവന്‍ തിരക്കഥയുമായി അശുതോഷ് വീണ്ടുമെത്തി. എന്നാലത് പഴയ കഥ തന്നെയല്ലേ എന്ന് ചോദിച്ച് താന്‍ ദേഷ്യപ്പെടുകയായിരുന്നു. പക്ഷെ പിന്മാറാന്‍ അശുതോഷ് തയ്യാറായില്ല. അശുതോഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തിരക്കഥ മുഴുവന്‍ കേട്ടു. കേട്ടുകഴിഞ്ഞപ്പോള്‍ തിരക്കഥ തനിക്ക് ഇഷ്ടപ്പെട്ടു. എന്നാലപ്പോളും സിനിമയുടെ ആശയം യുക്തിരഹിതമായി തന്നെയാണ് തോന്നിയത്. 

എന്നാല്‍ ലഗാന്‍ സിനിമയാക്കാം എന്നതിന് സമ്മതം മൂളാനുള്ള ധൈര്യം തനിക്കുണ്ടായില്ലെന്നും ഓര്‍ത്തെടുക്കുകയാണ് ആമിര്‍. സിനിമാ ലോകത്തിന് അപരിചിതമായ സിനിമയായിരിക്കും അതെന്നായിരുന്നു തന്റെ ചിന്ത. ഇത്രയും വലിയ സിനിമ ചെയ്ത് സാമ്പത്തിക നഷ്ടം ഉണ്ടാക്കാനും താന്‍ തയ്യാറായിരുന്നില്ല. 

പിന്നെ ലഗാന്‍ ചെയ്യാന്‍ പ്രേരിപ്പിച്ച രണ്ട് കാരണങ്ങള്‍ എന്താണെന്നും ആമിര്‍ പറയുന്നു. താന്‍ ആരാധിക്കുന്ന എല്ലാ ഇതിഹാസ താരങ്ങളേയും മനസില്‍ കൊണ്ടുവന്നു. എന്റെ സ്ഥാനത്ത് അവരായിരുന്നു എങ്കില്‍ ലഗാന്‍ ചെയ്യുമോ എന്നായിരുന്നു എന്റെ ചോദ്യം. ചെയ്യും എന്ന ഉത്തരത്തിലാണ് ഞാന്‍ എത്തിയത്. 

ലഗാനോട് സമ്മതം മൂളാന്‍ പ്രേരിപ്പിച്ച മറ്റൊരു കാരണം മാതാപിതാക്കള്‍ ലഗാനെ ഇഷ്ടപ്പെട്ടതാണ്. ലഗാന്റെ കഥ അശുതോഷ് തന്റെ മാതാപിതാക്കളെ കേള്‍പ്പിച്ചു. കൂടുതല്‍ ആലോചിക്കാതെ സിനിമയുമായി മു്‌ന്നോട്ടു പോകാനായിരുന്നു കഥ കേട്ടതിന് ശേഷം അവര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ആമിര്‍ ഖാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com