ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകും

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദീലീഷ് പോത്തന്റെ പുതിയ ചിത്രം  
ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകും

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദീലീഷ് പോത്തന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകും. കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കിസ്മത്ത്, സൈറ ബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെയ്‌നിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ. 

അജിത് കുമാറിന്റെ ഈട, ദേവന്റെ പൈങ്കിളി, ഷാജി എന്‍ കരുണ്‍ ചിത്രം തുടങ്ങി നിരവധി അവസരങ്ങളാണ് ഇപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്. മിമിക്രിസിനിമ താരം അബിയുടെ മകനാണ് ഷെയ്ന്‍ നിഗം.

ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്യാം പുഷ്‌കരാണ് ചിത്രത്തിന്റെ തിരക്കഥ എന്നത് മറ്റൊരു പ്രത്യേകതയാണ്. ആയതിനാല്‍ തന്നെ പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സും പ്രേഷകര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com