രാമലീല ഇന്റര്‍നെറ്റില്‍ 

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് തീയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് നടന്‍ ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് വലിയ ചര്‍ച്ചാ വിഷയമായിരുന്നു
രാമലീല ഇന്റര്‍നെറ്റില്‍ 

ദിലീപ് ചിത്രം രാമലീല ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടോറന്റ് സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. ഇന്നാണ് ചിത്രം സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. 

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് തീയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് നടന്‍ ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. റിലീസ് പലതവണ മാറ്റിവച്ചാണ് പ്രദര്‍ശനത്തിനെത്തിയതെങ്കിലും സാമ്പത്തിക വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com